സംഘർഷ സാഹചര്യങ്ങളിൽ വിപണിയിലെ അമിതവില ഈടാക്കൽ; നിർണായക ഇടപെടലുമായി ബഹ്റൈൻ

അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനയും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

സംഘർഷ സാഹചര്യങ്ങളിൽ വിപണിയിലെ അമിതവില ഈടാക്കൽ; നിർണായക ഇടപെടലുമായി ബഹ്റൈൻ
dot image

പശ്ചിമേഷ്യൻ സംഘര്‍ഷ സാഹചര്യങ്ങളില്‍ വിപണികളില്‍ അമിതവില ഈടാക്കുന്നതും ചരക്ക് നീക്കത്തിലെ തടസ്സങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രത്യേക ഇടപെടല്‍. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപറേഷന്‍ സെന്ററും വിപണികളിലെ വിലനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കും.

ചരക്കുകളുടെ ക്ലിയറന്‍സ്, ആവിശ്യ സാധനങ്ങളുടെ വരവ് എന്നിവയും എന്നിവയും സെന്റര്‍ ഉറപ്പാക്കുന്നുണ്ട്. ഇതിന് പുറമെ അവശ്യസാധന വിതരണക്കാരുമായുള്ള ഏകോപനം ഉറപ്പാക്കാന്‍ പ്രത്യേക ലെയ്‌സണ്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. അടിസ്ഥാന ഉത്പന്നങ്ങളുടെ വിതരണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ സ്വകാര്യ മേഖലയിലെ വിതരണക്കാരുമായി ചേര്‍ന്നാണ് വാണിജ്യ വ്യവസായ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനയും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഫെബ്രുവരി 28 മുതല്‍ കഴിഞ്ഞ മാസം 28 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 1,231 പരിശോധനകളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയത്. മാനമ, ഹിദ്ദ്, ദിയാര്‍ അല്‍ മുഹറഖ്, ഈസ്റ്റ് റിഫ, ഈസ ടൗണ്‍ എന്നിവിടങ്ങളിലെ 102 വ്യാപാര സ്ഥാപനങ്ങളില്‍ ഇന്‍സ്‌പെക്ഷന്‍ ഡയറക്ടറേറ്റ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഭക്ഷണസാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് 80 നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.

732 പൊതു നിയമലംഘനങ്ങള്‍ അപ്പോള്‍ തന്നെ തിരുത്തിച്ചതായും മന്ത്രാലയം അറിയിച്ചു. ഇലക്ടോണിക് ഉല്‍പ്പന്നത്തിന് അമിത വില ഈടാക്കിയ ഒരു സ്ഥാപനവും അടച്ചുപൂട്ടി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്ന് പൊതുജനങ്ങളോടും വ്യവസായ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Content Highlights: Bahrain has taken decisive action against price gouging in markets during crisis situations, implementing strict measures to protect consumers.

dot image
To advertise here,contact us
dot image