'ഹാന്‍ഡ്‌സ് ഓഫ്, ഫ്യൂച്ചര്‍ ഓണ്‍'; ഡ്രൈവറില്ലാ ടാക്സിയിൽ യാത്രക്കാരനായി യുഎഇ ഉപപ്രധാനമന്ത്രി

ഡ്രൈവറിന്റെ സഹായമില്ലാതെ റോഡിലൂടെ പോകുന്ന വാഹനം ഒരു ജംഗ്ഷനില്‍ എത്തുമ്പോള്‍, സ്റ്റിയറിംഗ് തനിയെ ഇടത്തേക്ക് തിരിയുന്നതും ദൃശ്യങ്ങളിലുണ്ട്.

'ഹാന്‍ഡ്‌സ് ഓഫ്, ഫ്യൂച്ചര്‍ ഓണ്‍'; ഡ്രൈവറില്ലാ ടാക്സിയിൽ യാത്രക്കാരനായി യുഎഇ ഉപപ്രധാനമന്ത്രി
dot image

ദുബായില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുന്ന ഡ്രൈവറില്ലാ ടാക്‌സിയില്‍ യാത്രക്കാരനായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ഷെയ്ഖ് ഹംദാന്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതും.

ജുമൈറയിലെ ബുര്‍ജ് അല്‍ അറബിന് സമീപം ഡ്രൈവറില്ലാ ടാക്‌സിയിയില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ദുബായ് കിരിടാവകാശി പങ്കുവച്ചിരിക്കുന്നത്. ഓട്ടോണമസ് കാറിന്റെ പാസഞ്ചര്‍ സീറ്റില്‍ ഷെയ്ഖ് ഹംദാന്‍ ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഡ്രൈവറിന്റെ സഹായമില്ലാതെ റോഡിലൂടെ പോകുന്ന വാഹനം ഒരു ജംഗ്ഷനില്‍ എത്തുമ്പോള്‍, സ്റ്റിയറിംഗ് തനിയെ ഇടത്തേക്ക് തിരിയുന്നതും ദൃശ്യങ്ങളിലുണ്ട്.

ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്തര്‍ അല്‍ തായറും കിരീടാവകാശിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. 'ഹാന്‍ഡ്‌സ് ഓഫ്, ഫ്യൂച്ചര്‍ ഓണ്‍, സെല്‍ഫ് ഡ്രൈവിംഗ് കാര്‍ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്.

ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനത്തിലുളള തന്റെ ആത്മവിശ്വാസം കൂടിയാണ് ദൃശ്യങ്ങളിലൂടെ കിരീടാവകാശി വ്യക്തമാക്കിയിരിക്കുന്നത്. അധികം വൈകാതെ ഡ്രൈവറില്ലാ ടാക്‌സികള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ടാക്സികളെ നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനവും ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഓട്ടോണമസ് ടാക്സികള്‍ക്ക് പിന്നാലെ വര്‍ഷാവസാനത്തോടെ പറക്കും ടാക്സികളും ദുബായില്‍ എത്തും.

Content Highlights: The UAE Deputy Prime Minister took a ride in a driverless taxi. The move showcased the country’s focus on autonomous transport technologies. The experience highlighted future mobility initiatives in the UAE.

dot image
To advertise here,contact us
dot image