ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിച്ച് മൂന്ന് ട്രാവൽ ഏജൻസികൾക്കെതിരെ നടപടി

ലൈസൻസോ ബിടിഇഎയുടെ അനുമതിപത്രങ്ങളോ ഇല്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്

ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിച്ച് മൂന്ന് ട്രാവൽ ഏജൻസികൾക്കെതിരെ നടപടി
dot image

ബഹ്റൈനിൽ ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് ട്രാവൽ ഏജൻസികൾക്കെതിരേ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിക്ക് കീഴിലുള്ള ടൂറിസം ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം പിടികൂടിയത്.

ലൈസൻസോ ബിടിഇഎയുടെ അനുമതിപത്രങ്ങളോ ഇല്ലാതെയാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. ഇവക്കെതിരെയുള്ള കൂടുതൽ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്തെ ടൂറിസം മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാനും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കാനുമാണ് ഇത്തരം പരിശോധനകൾ കർശനമാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അംഗീകൃതവും വിശ്വസനീയവുമായ ട്രാവൽ ഏജൻസികളുമായി മാത്രമേ പൊതുജനങ്ങൾ ഇടപാടുകൾ നടത്താവൂ എന്ന് ടൂറിസം അതോറിറ്റി അഭ്യർത്ഥിച്ചു.

നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്ന് ശക്തമായ നടപടികൾ തുടരുമെന്ന് ബിടിഇഎ അറിയിച്ചു. ലൈസൻസുള്ള ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ബിടിഇഎയുടെ ഔദ്യോഗിക വെബ്സൈറ്റോ സോഷ്യൽ മീഡിയ പേജുകളോ സന്ദർശിക്കവെന്നും അധികൃതർ അറിയിച്ചു. ടൂറിസം നിയമങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഈ ഓഫിസുകൾ ഉടനടി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

Content Highlights: Authorities have taken action against three travel agencies.The agencies were operating without approval from the Tourism Ministry. Officials said the move is part of efforts to enforce tourism regulations.

dot image
To advertise here,contact us
dot image