

അബുദാബി–അൽ ഐൻ റോഡിൽ (E22) റോഡ് അടച്ചിടൽ, വഴിതിരിച്ചുവിടൽ വേഗപരിധി കുറയ്ക്കൽ എന്നിവ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. സാദിയാത്ത് ഐലൻഡിലേക്കുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലും (E12) വലതുവശത്തെ ലെയിൻ അടച്ചിടും.
ഒക്ടോബർ 31 ശനിയാഴ്ച അർധരാത്രി മുതൽ 2027 ജനുവരി 30 ശനിയാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് E22 റോഡിലെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുകയെന്ന് സമൂഹമാധ്യമമായ എക്സിലൂടെ അധികൃതർ അറിയിച്ചു. അബുദാബി–അൽ ഐൻ റോഡിലെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഭാഗങ്ങളിൽ നിലവിലെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗപരിധി 140 കിലോമീറ്ററായും 120 കിലോമീറ്ററായും കുറയ്ക്കും. അതേസമയം സാദിയാത്ത് ഐലൻഡിലേക്കുള്ള E12 റോഡിലെ വലതുവശത്തെ ലെയിൻ ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ നവംബർ രണ്ട് തിങ്കളാഴ്ച രാവിലെ ആറുമണി വരെയും അടച്ചിടും.
നിയന്ത്രണങ്ങൾ നിലവിലുള്ള സമയങ്ങളിൽ യാത്രക്കാർ ഗതാഗത സിഗ്നലുകൾ ശ്രദ്ധിക്കണമെന്നും പുതുക്കിയ വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. യാത്രകൾക്ക് അധിക സമയം കണക്കാക്കി പുറപ്പെടണമെന്നും വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Content Highlights: Abu Dhabi Mobility has announced road closures, traffic diversions and reduced speed limits on Abu Dhabi–Al Ain Road (E22) from October 31, 2026, to January 30, 2027.