യുഎഇയിലെ കിഴക്കന്‍ തീരമേഖലകളില്‍ കനത്ത മഴ

നാളെ പുലര്‍ച്ചെ മലയോര മേഖലകളില്‍ മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യുഎഇയിലെ കിഴക്കന്‍ തീരമേഖലകളില്‍ കനത്ത മഴ
dot image

യുഎഇയിലെ കിഴക്കന്‍ തീരമേഖലകളില്‍ കനത്ത മഴ. ഇന്ന് പുലര്‍ച്ചെ മുതല്‍ ഫുജൈറയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. നാളെയും രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറയിലെ അല്‍ അഖ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുറിയിപ്പ് നല്‍കി.

കിഴക്ക് നിന്നുള്ള ന്യൂനമര്‍ദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയര്‍ന്ന മര്‍ദ്ദവും സംഗമിക്കുന്നതാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഉപരിതലത്തിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ മേഖലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്. രാജ്യം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും കിഴക്ക്, വടക്കന്‍ മേഖലകളില്‍ താഴ്ന്ന നിലയിലുള്ള മേഘങ്ങള്‍ രൂപപ്പെടുന്നത് മഴയുടെ സാധ്യത വര്‍ധിപ്പിക്കും.

നാളെ പുലര്‍ച്ചെ മലയോര മേഖലകളില്‍ മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദൂരക്കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴക്കൊപ്പം തണുപ്പും വര്‍ദ്ധിക്കും. ഉള്‍പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതല്‍ അനുഭവപ്പെടുക.

തെക്കുകിഴക്ക് ദിശയില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 10 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലുളള കാറ്റ് ആണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഗതാഗത മന്ത്രാലയവും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Several eastern coastal regions of the UAE experienced heavy rainfall, leading to changing weather conditions in the area. Authorities are monitoring the situation as rain continues in parts of the coast. Residents have been advised to remain cautious and follow official weather updates.

dot image
To advertise here,contact us
dot image