

സിവില്‍ നിയമത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി യുഎഇ ഭരണകൂടം. വിദേശികള്‍ രാജ്യത്ത് മരണമടഞ്ഞാല്‍ അവരുടെ സ്വത്തുക്കള്‍ക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തികൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യുഎഇയില്‍ അവകാശികളില്ലാത്ത ഒരു വിദേശിയുടെ ഉടമസ്ഥതയിലുള്ള സാമ്പത്തിക ആസ്തികള്‍ ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റായി നിയോഗിക്കപ്പെടുമെന്നും ശരിയായ മാനേജ്‌മെന്റും വിഹിതവും ഉറപ്പാക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിയുടെ മേല്‍നോട്ടത്തിന് വിധേയമായിരിക്കുമെന്നും നിയമം അനുശാസിക്കുന്നു.
വില്‍പത്രം ഇല്ലെങ്കിലോ നിയമപരമായ അവകാശികളില്‍ നിന്ന് അവകാശവാദങ്ങള്‍ ഇല്ലെങ്കിലോ ആണ് ഈ വ്യവസ്ഥ ബാധകമാകുന്നത്. നിയമപരമായ അവകാശികളില്ലാതെ ഒരു വിദേശ താമസക്കാരന്‍ മരിക്കുന്ന കേസുകളില്‍ മാത്രമായി ഈ നിയമം പരിമിതപ്പെടുത്തിയിരിക്കുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമപരമായ അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിനും അത്തരം ആസ്തികള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: The UAE has introduced legal changes explaining how assets will be managed if foreign nationals die in the country. The amendment aims to provide clarity on property and financial settlement procedures, ensuring a structured legal process for handling the estates of expatriates under UAE law