ആഡംബര കാറുകളില്‍ അഭ്യാസ പ്രകടനം; വിദ്യാര്‍ത്ഥികളും ഡ്രൈവര്‍മാരും കുവൈത്തിൽ അറസ്റ്റിൽ

ഗതാഗത നിയമങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി

ആഡംബര കാറുകളില്‍ അഭ്യാസ പ്രകടനം; വിദ്യാര്‍ത്ഥികളും ഡ്രൈവര്‍മാരും കുവൈത്തിൽ അറസ്റ്റിൽ
dot image

കുവൈത്തില്‍ ആഡംബര കാറുകളില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെയും ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഡ്രൈവര്‍മാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖ് മേഖലയിലെ അബ്ബാസിയയിലെ റോഡിലായിരുന്നു അഭ്യാസ പ്രകടനം. സ്വകാര്യ സ്‌കൂളിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയത്. വാടകക്ക് എടുത്ത കാറിലായിരുന്നു ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയുളള അഭ്യാസ പ്രകടനം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സുരക്ഷാ സേന നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍മാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനം വാടകക്ക് നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവര്‍.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 'സീറോ ടോളറന്‍സ്' നയമാണ് ആഭ്യന്തര മന്ത്രാലയം പിന്തുടരുന്നത്. നിയമം ലംഘിക്കുന്ന പ്രവാസികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ നടപടിയിലൂടെ ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്.

Content Highlights: Students and drivers in Kuwait have been arrested for performing dangerous stunts in luxury cars. The incident caused concern about public safety, leading to their detention. Authorities are taking strict action against such reckless behavior on the streets.

dot image
To advertise here,contact us
dot image