

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ യുഎഇ ദിര്‍ഹത്തിന്റെ മൂല്യം റെക്കോര്‍ഡ് നിരക്കിലെത്തി. ദിര്‍ഹത്തിന്റെ വര്‍ദ്ധിച്ച് മൂല്യം മുതലാളി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഉയര്‍ന്നു.
നാട്ടിലേക്ക് പണമയക്കാന്‍ ഏറ്റവും നല്ല സമയമായാണ് പ്രവാസികള്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കഴിഞ്ഞ കുറൈ ദിവസങ്ങളായി യുഎഇ ദിര്‍ഹത്തിന് ഉയര്‍ന്ന മൂല്യമാണ് ലഭിക്കുന്നത്. ഇന്നലത്തെ നിരക്കായ 24 രൂപ 51 പൈസയായിരുന്നു രാവിലത്തെ നിരക്കെങ്കില്‍ വൈകുന്നേരം അത് 24.62 ലേക്ക് ഉയര്‍ന്നു.
വെള്ളിയാഴ്ച 24.58 ലേക്കുലേക്ക് ഉയര്‍ന്നതിന് ശേഷമുളള ഏറ്റവും വലിയ വിനിമയ നിരക്കാണിത്. യുഎഇ ദിര്‍ഹമിന് സമാനമായി കുവൈത്ത് ദിനാര്‍, സൗദി റിയാല്‍, ഖത്തറി റിയാല്‍, ബഹ്‌റൈന്‍ ദീനാര്‍, ഒമാനി റിയാല്‍ എന്നിവയുടെ വിനിമയ നിരക്കുകളിലും സമാനമായ ഉയര്‍ച്ച രേഖപ്പെടുത്തി.
രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നത് വലിയ നേട്ടമായാണ് പ്രവാസികള്‍ കാണുന്നത്. നാട്ടിലേക്ക് പരമാവധി പണം അയക്കുന്ന തിരക്കിലാണവര്‍. രാജ്യത്തെ വിവിധ എകസേഞ്ച് ഹൗസുകളിലും അതിന്റെ പ്രതിഫലനം പ്രകടമാണ്. ഇന്ത്യ യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാത്തതാണ് രൂപക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്ന പ്രധാന ഘടകം. വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ വിദേശ മൂലധനം ഓഹരി വിപണിയില്‍ നിന്ന് ഉള്‍പ്പെടെ വന്‍തോതില്‍ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Content Highlights: Indian rupee slips to record low against UAE dirham