ഫുജൈറയിൽ ഗതാഗത നിയന്ത്രണം നാളെയും തുടരും; അറിയിപ്പുമായി പൊലീസ്

യാത്ര ചെയ്യുന്നവര്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രക്കായി ബദല്‍ പാതകള്‍ തെരഞ്ഞെടുക്കണമെന്നും മുന്നറിയിപ്പുണ്ട്

ഫുജൈറയിൽ ഗതാഗത നിയന്ത്രണം നാളെയും തുടരും; അറിയിപ്പുമായി പൊലീസ്
dot image

അബുദാബി: ഫുജൈറയിൽ ഇന്ന് രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക ഗതാഗത നിയന്ത്രണം നാളെയും തുടരുമെന്ന് അറിയിപ്പ്. ഏഷ്യ ട്രയാത്ത്‌ലോണ്‍ വെസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെയും ഫുജൈറ ഇന്റര്‍നാഷണല്‍ ട്രയാത്ത്‌ലോണ്‍ ചാമ്പ്യന്‍ഷിപ്പിന്റെയും ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ പുലര്‍ച്ചെ നാല് മണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ അല്‍ റാഗിലാത് റൗണ്ട് എബൗട്ട് മുതല്‍ ബീച്ച് ഹോട്ടല്‍ റൗണ്ട് എബൗട്ട് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. തിരികെ അല്‍ മസാലാത് സ്ട്രീറ്റ് വഴി ഇരു ദിശകളിലൂടെയും അല്‍ റാഗിലാത് റൗണ്ട് എബൗട്ടിലേക്കുള്ള റോഡും അടയ്ക്കും. ഇതുവഴി യാത്ര ചെയ്യുന്നവര്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രക്കായി ബദല്‍ പാതകള്‍ തെരഞ്ഞെടുക്കണമെന്നും പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഗതാഗതം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlight; Traffic restrictions in Fujairah to continue tomorrow; Police issue notice

dot image
To advertise here,contact us
dot image