IPL മോക്ക് ലേലം; ഗ്രീനിനെ റെക്കോര്‍ഡ് തുകയ്ക്ക് 'സ്വന്തമാക്കി' മുന്‍ചാമ്പ്യന്മാര്‍, രണ്ടാമത് ലിവിങ്സ്റ്റണും

ഇന്ത്യന്‍ താരങ്ങളില്‍ യുവ സ്പിന്നര്‍ രവി ബിഷ്ണോയിക്കാണ് ഉയർന്ന വില ലഭിച്ചത്

IPL മോക്ക് ലേലം; ഗ്രീനിനെ റെക്കോര്‍ഡ് തുകയ്ക്ക് 'സ്വന്തമാക്കി' മുന്‍ചാമ്പ്യന്മാര്‍, രണ്ടാമത് ലിവിങ്സ്റ്റണും
dot image

ഐപിഎൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം നാളെ നടക്കുകയാണ്. 350 താരങ്ങളാണ് അന്തിമ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യമായി വരിക. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും.

താരലേലത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മോക്ക് ലേലം സംഘടിപ്പിച്ചിരിക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്. മോക്ക് മിനി താരലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടായത് രണ്ട് വിദേശ ഓള്‍റൗണ്ടര്‍മാര്‍ക്കാണ്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് ലേലത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുക ലഭിച്ചപ്പോൾ ഇം​ഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണാണ് രണ്ടാം സ്ഥാനത്തുള്ളത്.

മാച്ച് വിന്നറായ ഗ്രീനിനെ പല ഫ്രാഞ്ചൈസികളും ലേലത്തില്‍ നോട്ടമിടുന്നുണ്ടെങ്കിലും മോക്ക് ലേലത്തില്‍ 30.50 കോടി രൂപ വീശി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഓസീസ് യുവതാരത്തെ 'സ്വന്തമാക്കിയത്'. കഴിഞ്ഞ മെഗാ ലേലത്തില്‍ റിഷഭ് പന്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുടക്കിയ 27 കോടി രൂപയാണ് നിലവിലെ ഓള്‍ടൈം റെക്കോര്‍ഡ്. അബുദാബിയില്‍ ​ഗ്രീനിന് വേണ്ടി ഈ റെക്കോർഡ് തുക തകര്‍ക്കപ്പെടുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Also Read:

ഗ്രീനിന് ശേഷം മോക്ക് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരം ലിയാം ലിവിങ്‌സ്റ്റണാണ്. 19 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സാണ് ലിവിങ്സ്റ്റണെ റാഞ്ചിയത്. ഗ്രീനിനെയും ലിവിങ്‌സ്റ്റണും ശേഷം മറ്റൊരു താരത്തിനും മോക്ക് ഓക്ഷനിൽ 15 കോടി പോലും ലഭിച്ചില്ല.

മൂന്നാമത്തെ വിലയേറിയ താരം ശ്രീലങ്കന്‍ യുവ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരാനയാണ്. 13 കോടി രൂപയ്ക്ക് കെകെആറാണ് മുൻ ചെന്നൈ താരത്തെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ യുവ സ്പിന്നര്‍ രവി ബിഷ്ണോയിക്കാണ് ഉയർന്ന വില ലഭിച്ചത്. 11.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് ബിഷ്ണോയിയെ സ്വന്തമാക്കി. മറ്റെരു ഇന്ത്യന്‍ സ്പിന്നറായ രാഹുല്‍ ചാഹറിനെ 10 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി.

മോക്ക് ലേലത്തിലെ വിലകൂടിയ താരങ്ങള്‍

  1. കാമറൂൺ ഗ്രീൻ - 30.50 കോടി രൂപ (കൊല്‍ക്കത്ത)
  2. ലിയാം ലിവിംഗ്സ്റ്റൺ - 19 കോടി രൂപ (ലക്നൗ)
  3. മതീഷ പതിരാന - 13 കോടി രൂപ (കൊല്‍ക്കത്ത)
  4. രവി ബിഷ്ണോയി - 11.50 കോടി രൂപ (രാജസ്ഥാന്‍)
  5. രാഹുൽ ചാഹർ - 10 കോടി രൂപ (ചെന്നൈ)

Content Highlights: IPL 2026 Auction: Cameron Green goes for ₹30.5 crore in mock bidding

dot image
To advertise here,contact us
dot image