സർവകാല റെക്കോർഡിൽ ഷാർജ റിയൽ എസ്റ്റേറ്റ് മേഖല; നവംബറിലെ മൂല്യത്തിൽ വമ്പൻ ഉയർച്ച

സുരക്ഷിതവും സ്ഥിരതയുള്ളതുമായ ബിസിനസ് അന്തരീക്ഷമാണ് റിയല്‍ എസ്റ്റേറ്റ് മേഖയില്‍ പ്രതിഫലിച്ചത്

സർവകാല റെക്കോർഡിൽ ഷാർജ റിയൽ എസ്റ്റേറ്റ് മേഖല; നവംബറിലെ മൂല്യത്തിൽ വമ്പൻ ഉയർച്ച
dot image

ഷാര്‍ജയുടെ റിയല്‍ എസ്റ്റേറ്റ് മേഖല സര്‍വകാല റെക്കോര്‍ഡില്‍. ഈ വര്‍ഷം നവംബറിലെ മൊത്തം ഇടപാട് മൂല്യം 950 കോടി ദിര്‍ഹമായി ഉയര്‍ന്നതാണ് ചരിത്രനേട്ടത്തിന് കാരണമായത്. ദീര്‍ഘകാല കാഴ്ചപാടോട് കൂടി ഷാര്‍ജ ഭരണകൂടം നടപ്പിലാക്കുന്ന നയങ്ങളാണ് അഭൂതപൂര്‍വമായ ഈ വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

ഒരു മാസത്തെ മൊത്തം ഇടപാട് മൂല്യം 9.5 ബില്യണ്‍ ദിര്‍ഹം രേഖപ്പെടുത്തിയത് ഷാര്‍ജയുടെ സാമ്പത്തിക കരുത്തിന് അടിവരയിടുന്നു. നവംബറില്‍ ആകെ 15,131 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് റജിസ്‌ട്രേഷന്‍ വിഭാഗം രേഖപ്പെടുത്തിയത്. ഇതില്‍ 2,126 വില്‍പന ഇടപാടുകളും 698 മോര്‍ട്ട്‌ഗേജ് ഇടപാടുകളും ഉള്‍പ്പെടുന്നു. ഇടപാട് മൂല്യത്തില്‍ ഷാര്‍ജയിലെ അല്‍ മിന്‍ഹാസ് ഏരിയയാണ് റെക്കോര്‍ഡ് പ്രകടനത്തിന് പ്രധാന പങ്ക് വഹിച്ചത്. ഇവിടെ ഒറ്റ ഭൂമി വില്‍പനയിലൂടെ 3.7 ബില്യണ്‍ ദിര്‍ഹത്തിന്റെ അതിശയിപ്പിക്കുന്ന ഇടപാടാണ് നടന്നത്.

വില്‍പനയുടെ എണ്ണത്തില്‍ ഷാര്‍ജ നഗരത്തില്‍ മുന്നിട്ടുനിന്നത് അല്‍ സെഹ്‌മ മേഖല ആയിരുന്നു. 1.6 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന മോര്‍ട്ട്‌ഗേജ് ഇടപാടും നവംബറില്‍ നടന്നു. സുരക്ഷിതവും സ്ഥിരതയുള്ളതുമായ ബിസിനസ് അന്തരീക്ഷമാണ് റിയല്‍ എസ്റ്റേറ്റ് മേഖയില്‍ പ്രതിഫലിച്ചത്. ഇതിന് പുറമെ വ്യക്തമായ നിയമനിര്‍മാണങ്ങളും മികച്ച റിയല്‍ എസ്റ്റേറ്റ് റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും നൂതനമായ സര്‍ക്കാര്‍ സംരംഭങ്ങളും പ്രദേശിക നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ വളര്‍ച്ച കൂടുതല്‍ അടിവരയിടുന്നതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വലിയ പുരോഗതി.

Content Highlights: Sharjah real estate sets historic monthly record with 2.6bn Dollar in November

dot image
To advertise here,contact us
dot image