ഇന്ത്യയിൽ ഉപരിപഠനം നടത്താം; 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ദുബായ്

പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കെ രേഖകള്‍ ശരിയാക്കുന്നതിനുള്ള തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇന്ത്യയിൽ ഉപരിപഠനം നടത്താം; 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ദുബായ്
dot image

ഇന്ത്യയില്‍ ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ശനിയാഴ്ച പ്രത്യേക സൗകര്യമൊരുക്കുന്നു. എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് എത്തി അപേക്ഷ നല്‍കാം. പ്രവേശന നടപടികള്‍ ആരംഭിക്കാനിരിക്കെ രേഖകള്‍ ശരിയാക്കുന്നതിനുള്ള തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും എല്ലാ ബിഎല്‍എസ് സെന്ററുകളിലും ഈ സൗകര്യം ലഭ്യമാണ്. 12-ാ ക്ലാസിലെയും കേളേജ് പ്രവേശനത്തിനത്തിന്റെയും രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതിനായുള്ള അപേക്ഷാ ഫോം കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മുന്‍ഗണനാക്രമത്തിലായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

Content Highlights: Dubai introduces special provisions for Class 12 students to pursue higher education in India, benefiting expatriate students and families.

dot image
To advertise here,contact us
dot image