

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. അന്‍വര്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന് റിയാസ് ആരോപിച്ചു. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് റിയാസിന്റെ നീക്കം. അന്‍വര്‍ തനിക്കെതിരെ തുടര്‍ച്ചയായി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം റിയാസ് പ്രതികരിച്ചിരുന്നു.
പണത്തിന് മീതെ ബേപ്പൂര്‍ പറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'തെരഞ്ഞെടുപ്പ് എന്നാല്‍ പണാധിപത്യമല്ല. സര്‍വകാല റെക്കോര്‍ഡായ 80,000 മുകളില്‍ വോട്ട് എനിക്ക് ഉണ്ടാകും. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിക്കും. വ്യക്തിപരമായ ശത്രുത ആരോടും ഇല്ല. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടുന്നത്', എന്നായിരുന്നു കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
എന്നാല്‍ എല്‍ഡിഎഫ് വ്യക്തിഹത്യ നടത്തി പ്രചാരണം നടത്തുന്നതായി അന്‍വറും ആരോപണം ഉന്നയിച്ചിരുന്നു. അന്‍വറിനെതിരെയുള്ള പ്രസംഗം റെക്കോര്‍ഡ് ചെയ്തു പ്രചാരണ വാഹനങ്ങളിലൂടെ മണ്ഡലത്തില്‍ കേള്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നാലെ ബേപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാറാട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
Content Highlights: P A Muhammad Riyas will complaint against P V Anvar on defamation