ദുബായുടെ മാനത്ത് വിസ്മയക്കാഴ്ച; ആയിരം അടി ഉയരത്തിൽ പറന്ന് നടന്ന് ബെൽജിയം വനിത

ദുബായ് സ്‌കൈ ഡൈവിങ്ങിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആരെയും ആത്ഭുതപ്പെടുത്തുന്ന ഈ പ്രകടനം

ദുബായുടെ മാനത്ത് വിസ്മയക്കാഴ്ച; ആയിരം അടി ഉയരത്തിൽ പറന്ന് നടന്ന് ബെൽജിയം വനിത
dot image

ദുബായുടെ ആകാശത്തിലൂടെ ഊഞ്ഞാലില്‍ പറന്നു നടന്ന് വനിത. പ്രൊഫഷണൽ സ്‌കൈ ഡൈവറായ ബല്‍ജിയം സ്വദേശിയാണ് സാഹസിക പറക്കലിലൂടെ ചരിതത്തില്‍ ഇടം പിടിച്ചത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ആരെയും വിസ്മയിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. സാഹസികതയുടെ അവസാന വാക്കാണ് ദുബായ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.

ആയിരം അടി ഉയരത്തിലെ ഊഞ്ഞാലില്‍ തൂങ്ങികിടന്നും എഴുന്നേറ്റ് നിന്നും ഈ വനിത അക്ഷരാത്ഥത്തില്‍ തീര്‍ത്തത് വിസ്മയക്കാഴ്ചയുടെ വേറിട്ട തലം. പ്രൊഫഷണല്‍ സ്‌കൈ ഡൈവറും ബല്‍ജിയം സ്വദേശിയുമായ മഗാലി ഫോല്‍ക്കനര്‍ ബ്രാഫ് ആണ് ദുബായുടെ ആകാശത്ത് പറന്നു നടന്നത്.

ദുബായ് സ്‌കൈ ഡൈവിങ്ങിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആരെയും ആത്ഭുതപ്പെടുത്തുന്ന ഈ പ്രകടനം. ദുബായ് ഫ്രെയിം, ബുര്‍ജ് ഖലീഫ, അന്റലാന്റിസ് ദ റോയല്‍, ബുര്‍ജ് അല്‍ അറബ് പാം ജുമൈറ തുടങ്ങി ദുബായുടെ പ്രധാന സ്ഥലങ്ങള്‍ക്ക് മുകളിലൂടെ പറന്നു നടന്ന അവര്‍ ഒടുവില്‍ സ്‌കൈ ഡൈവിങ് നടത്തിയും വിസ്മയം തീര്‍ത്തു.

ഇതിനകം 3,500 സ്‌കൈ ഡൈവുകള്‍ പൂര്‍ത്തിയാക്കിയിട്ടുളള മഗാലി ഗിസ്സസ് വേള്‍ഡ് റക്കോര്‍ഡിലും ഇടം പിടിച്ചിട്ടുണ്ട്. ദുബായ് കീരീടാവകാശി ഷയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കുവച്ച വീഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ വൈറലാണ്.

Content Highlights: Meet the woman behind Dubai's death-defying sky-high swing stunt

dot image
To advertise here,contact us
dot image