

സൗദിയിൽ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് 18 ദശലക്ഷം ഉംറ തീര്‍ത്ഥാടകരാണ് എത്തിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 214 ശതമാനത്തിലധികം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. മദീനയിലെ റൗദ ശരീഫില്‍ മാത്രം 15.6 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തി. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം പ്രത്യേക ഓപറേഷന്‍സ് റൂം സജ്ജമാക്കി.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെയണ് ഓപറേഷന്‍സ് റൂം പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായികൂടിയാണ് നടപടി. ഉംറ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അയ്യായിരത്തിലധികം കരാറുകള്‍ ഒപ്പിടുമെന്ന് ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിച്ചു.
Content Highlights: Saudi Arabia witnesses a record increase in Umrah pilgrims, with officials releasing new statistics highlighting growth in religious tourism.