ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിക്കുന്ന വില്യംസ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ജനിച്ചത്

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം; മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും
dot image

ചരിത്രപരമായ നീക്കത്തിനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍. മുന്‍ ഓസ്‌ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന്‍ വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് റയാന്‍ നീലക്കുപ്പായത്തില്‍ അരങ്ങേറുക. റയാനൊപ്പം അബ്‌നീത് ഭാരതിക്കും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ ജനിച്ച റയാന്‍ വില്യംസ് ഒരു ഇന്ത്യന്‍ വംശജനായ കളിക്കാരനാണ്. അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് ലഭിച്ചെങ്കിലും ഇനി ഓസ്‌ട്രേലിയയില്‍ നിന്നും ഒരു നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി ബാക്കിയുണ്ട്. അതുകൂടി ലഭിച്ചാല്‍ ഫോര്‍മാലിറ്റീസ് പൂര്‍ത്തിയായി ഉടന്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്ക് വേണ്ടി കളിക്കുന്ന വില്യംസ് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ജനിച്ചത്. ഓസ്ട്രേലിയ ദേശീയ ടീമിനായി 2021ല്‍ റയാന്‍ കളിച്ചിട്ടുണ്ട്. 31 കാരനായ വില്യംസിന് അടുത്തിടെയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചത്. എങ്കിലും ഇനി ഓസ്ട്രേലിയയില്‍ നിന്നും ഒരു നോ ഒബ്ജക്ഷന്‍ ലെറ്റര്‍ കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. അത് ലഭിച്ചുകഴിഞ്ഞാല്‍ കോച്ച് ഖാലിദ് ജാമിലിന്റെ കീഴില്‍ അദ്ദേഹം ക്യാമ്പില്‍ ചേരും.

ഡിഫന്‍ഡര്‍ അബ്‌നീത് ഭാരതിക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈയിലുണ്ട്. ബൊളീവിയന്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ടീമായ അക്കാദമിയ ഡെല്‍ ബലോംപി ബൊളിവിയാനോ (എബിബി) യ്ക്ക് വേണ്ടിയാണ് ഭാരതി കളിക്കുന്നത്. ബുധനാഴ്ച എഐഎഫ്എഫ് പ്രഖ്യാപിച്ച സാധ്യതാ പട്ടികയില്‍ റയാന്റെയും ഭാരതിയുടെയും പേരുകള്‍ ഇല്ലായിരുന്നു.

ഇരുതാരങ്ങളും വരുംദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ക്യാംപിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 18ന് ധാക്കയിലാണ് ബംഗ്ലാദേശിനെതിരായ മത്സരം. മത്സരത്തിന് മുന്നോടിയായി ബെംഗളൂരുവില്‍ വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ക്യാംപ് ആരംഭിക്കുന്നത്.

Content Highlights: Former Australia international Ryan Williams called up to Indian national camp

dot image
To advertise here,contact us
dot image