സ്വർണവില തിരിച്ചുകയറുന്നു; യുഎഇയിൽ പൊന്നിൻ വിപണി വീണ്ടും ഉയരങ്ങളിലേക്ക്

വൈകുന്നേരമായപ്പോൾ വില ഒരൽപ്പം താഴ്ന്നിട്ടുണ്ട്

സ്വർണവില തിരിച്ചുകയറുന്നു; യുഎഇയിൽ പൊന്നിൻ വിപണി വീണ്ടും ഉയരങ്ങളിലേക്ക്
dot image

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. രാവിലെ കുതിച്ചുയർന്ന സ്വർണ വില വൈകുന്നേരമായപ്പോൾ ഒരൽപ്പം താഴ്ന്നിട്ടുണ്ട്. എങ്കിലും ഇന്നലത്തെ വിലയേക്കാൾ ഏഴ് ദിർഹത്തിലധികം വർദ്ധനവിലാണ് ഇന്ന് സ്വർണവ്യാപാരം നടന്നത്. 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് രാവിലെ 483 ദിർഹവും 95 ഫിൽസുമായിരുന്നു വില. ഇന്നലെ 476 ദിർഹവും 73 ഫിൽസുമായിരുന്നു 24-കാരറ്റ് സ്വർണത്തിന് വിലയുണ്ടായിരുന്നത്. വൈകുന്നേരമായപ്പോൾ വില 483 ദിർഹവും 26 ഫിൽസിലുമെത്തി.

സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവുണ്ടായി. രാവിലെ ഗ്രാമിന് 443 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണത്തിന്റെ ​വിലയുണ്ടായിരുന്നത്. വൈകുന്നേരവും വില 442 ​ദിർഹത്തിലേക്ക് താഴ്ന്നു. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഏകദേശം ആറ് ദിർഹത്തിൻ്റെ വർദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. വൈകുന്നേരമായപ്പോൾ 63 ഫിൽസ് വില വർദ്ധിച്ചു.

21-കാരറ്റ് സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടായി. ​രാവിലെ ​ഗ്രാമിന് 423 ദിർഹമായിരുന്നു വില. വൈകുന്നേരം വില 422 ദിർഹമായി കുറഞ്ഞു. ഇന്നലത്തെ വിലയേക്കാൾ ആറ് ദിർഹത്തിന്റെ വർദ്ധനവാണ് രാവിലെ രേഖപ്പെടുത്തിയത്. എന്നാൽ വൈകുന്നേരമായപ്പോൾ ഇത് 61 ഫിൽസ് താഴ്ന്നു.

18-കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 362 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെയും 362 ദിർഹമായിരുന്നു വില. ഇന്നലത്തെ വിലയിൽ നിന്ന് രാവിലെ അഞ്ച് ദിർഹത്തിന്റെ വർദ്ധനവ് 18-കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തി.

Content Highlights: Gold market in UAE reaches new highs

dot image
To advertise here,contact us
dot image