വനിതാ ലോകകപ്പ് ചാമ്പ്യന്മാർക്ക് ടാറ്റയുടെ സമ്മാനം; ഓരോ അംഗങ്ങൾക്കും ഓരോ സിയറ വീതം

ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഒരു ഐക്കണിക് മോഡലാണ് സിയറ

വനിതാ ലോകകപ്പ് ചാമ്പ്യന്മാർക്ക് ടാറ്റയുടെ സമ്മാനം; ഓരോ അംഗങ്ങൾക്കും ഓരോ സിയറ വീതം
dot image

ലോകകപ്പ് നേടിയ വനിതാ ടീമിന് വമ്പൻ സമ്മാനവുമായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ടാറ്റ സിയറയുടെ മോഡൽ കാർ ടീമിലെ ഓരോ അംഗത്തിനും കമ്പനി സമ്മാനിക്കും.

'അസാധാരണമായ പ്രകടനങ്ങളിലൂടെയും വിജയങ്ങളിലൂടെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഴുവൻ രാജ്യത്തെയും അഭിമാനത്തിൽ നിർത്തിയിരിക്കുകയാണ്. അവരുടെ ഓരോരുത്തരുടേയും യാത്ര ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്ന നിശ്ചയദാർഢ്യത്തിന്റെ കഥകളാണ് സമ്മാനിച്ചത്. ഈ ഇതിഹാസങ്ങൾക്ക് മറ്റൊരു ഇതിഹാസത്തെ അതായത് ടാറ്റ സിയറയെ സമ്മാനിക്കുന്നത് ടാറ്റ മോട്ടോഴ്‌സിന് അഭിമാനകരമാണ്', ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു.

ഇന്ത്യൻ ഓട്ടോമൊബൈൽ ചരിത്രത്തിലെ ഒരു ഐക്കണിക് മോഡലാണ് സിയറ. 1991 ൽ ഇന്ത്യയുടെ മുൻനിര ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായാണ് ഇത് ആദ്യമായി അവതരിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും അത് പുതിയ രൂപത്തിലും ഭാവത്തിലുമെത്തുമ്പോൾ വാഹനപ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.

ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്‌സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.

Content Highlights:Tata Motors Gifts Indian Womens Cricket Team Exclusive Tata Sierra

dot image
To advertise here,contact us
dot image