ഉയരങ്ങളില്‍നിന്ന് വീഴുന്നതായി നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ? എങ്കില്‍ അതിന് കാരണം ഇതാണ്

സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങളുണ്ട്

ഉയരങ്ങളില്‍നിന്ന് വീഴുന്നതായി നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ? എങ്കില്‍ അതിന് കാരണം ഇതാണ്
dot image

പകുതി ഉറക്കത്തിലായിരിക്കുമ്പോള്‍ പാറക്കെട്ടിന് മുകളില്‍നിന്ന് താഴേക്ക് വീഴുന്നതായോ, ആകാശത്തില്‍നിന്ന് വീഴുന്നതായോ, കുഴിയിലേക്ക് വീഴുന്നത് പോലെയൊ ഒക്കെ തോന്നിയിട്ടുണ്ടോ?. ആ സമയത്ത് ശരീരം വിറയ്ക്കുക, ഹൃദയമിടിപ്പ് വര്‍ധിക്കുക എന്നീ ലക്ഷണങ്ങളും അതിനോടൊപ്പം ഉണ്ടാകും. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്ക് ആ സ്വപ്‌നത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടോ?.

സ്വപ്‌നങ്ങള്‍ നമ്മുടെ വികാരങ്ങളെക്കുറിച്ചാണ് വെളിപ്പെടുത്തുന്നത്. ജീവിതം അല്‍പ്പം അസ്ഥിരമാണെന്ന് തോന്നുമ്പോഴാണ് സാധാരണയായി വീഴുന്നത് പോലുള്ള സ്വപ്‌നങ്ങള്‍ കാണുന്നത്. സ്വപ്‌നവിശകലന വിദഗ്ധര്‍ പറയുന്നത് വീഴ്ച പലപ്പോഴും നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ജീവിതം നിങ്ങളുടെ നിയന്ത്രണത്തിലല്ല, അനിശ്ചിതത്വത്തിലാണ് എന്ന് തോന്നുമ്പോഴാണ് ഇത്തരത്തില്‍ തോന്നലുണ്ടാകുന്നത്. ജോലി ലഭിക്കാത്തതോ, സൗഹൃദങ്ങളിലെ പ്രശ്‌നങ്ങളോ, തീരുമാനം എടുക്കാന്‍ കഴിയാതെ വരുന്നതോ പോലും നിങ്ങളുടെ തലച്ചോറ് വീഴ്ചയുടെ രൂപത്തില്‍ പ്രതിഫലിപ്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വീഴുകയാണെന്ന് തോന്നുകയും ഞെട്ടി എഴുന്നേല്‍ക്കുകയും ചെയ്യും.

സമ്മര്‍ദ്ദവും, കഫീന്റെ അധിക ഉപയോഗവും ഉറക്കക്കുറവും ഒക്കെക്കൊണ്ട് പലപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ആവര്‍ത്തിച്ച് മിക്കപ്പോഴും ഇങ്ങനെയുള്ള സ്വപ്‌നം കാണുകയാണെങ്കില്‍ ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്ന എന്തെങ്കിലും കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ പുറത്ത് കടക്കണമെന്നാണ് സിഗ്നല്‍ ലഭിക്കുന്നത്. ആശങ്കകളെ മറികടന്ന് നിങ്ങള്‍ക്ക് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ച് ഈ സാഹചര്യത്തില്‍ ആലോചിക്കാം.

ഈ സ്വപ്‌നത്തിന് പരിഹാരമുണ്ടോ

വീഴുന്ന സ്വപ്‌നങ്ങള്‍ കാണുന്നത് ഏത് സാഹചര്യങ്ങളിലാണ് സംഭവിക്കുന്നതെന്ന് നോക്കുക. ഏതെങ്കിലും സമയ പരിധിക്കുള്ളില്‍നിന്നാണോ അതോ വൈകാരിക കുഴപ്പങ്ങളില്‍പ്പെടുന്ന അവസ്ഥയിലാണോ എന്ന് ശ്രദ്ധിക്കുക. ഒരു ഡയറിയിലോ മറ്റോ ഈ സാഹചര്യങ്ങള്‍ എഴുതിവയ്ക്കുക. ഉറങ്ങുന്നതിന് മുന്‍പ് അത്താഴത്തിന് ശേഷം പതുക്കെ നടക്കുകയോ ഡയറി എഴുതുകയോ, ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയോ ചെയ്യുന്നതൊക്കെ നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കും. ശരീരം സുരക്ഷതവും ശാന്തവുമാക്കി വിശ്രമിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍ മനസിനും ആ പിരിമുറുക്കം അനുഭവപ്പെടില്ല.

ചിലപ്പോള്‍ ഇങ്ങനെയുള്ള സ്വപ്‌നങ്ങള്‍ ഒട്ടും നെഗറ്റീവല്ല. അവ സ്വാതന്ത്രത്തിനായുള്ള ആഗ്രഹം, സാഹസങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത, ചിലകാര്യങ്ങളുടെ അംഗീകരിക്കല്‍ എന്നിവയും പ്രതിഫലിപ്പിക്കുന്നു. ആ സ്വപ്‌നത്തില്‍നിന്ന് നിങ്ങള്‍ ഉണര്‍ന്നാല്‍ അതിനെക്കുറിച്ച് അധികം ചിന്തിക്കരുത്. ഒരു നിമിഷം ഇരിക്കുക, ദീര്‍ഘമായ ശ്വാസമെടുക്കുക. അനിശ്ചിതത്വം ഉണ്ടായാലും നമുക്ക് സ്വയം അത് തിരിച്ചുപിടിക്കാനാകുമെന്നാണ് മനസിലാക്കുക.

Content Highlights :Do you dream about falling from heights?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image