

കണ്ണൂര്‍: ചിക്കമംഗളൂരുവില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി വെണ്‍മണല്‍ സ്വദേശി ജബ്ബാറിന്റെ മകന്‍ സഹീര്‍ (21) അഞ്ചരക്കണ്ടി തേറാംകണ്ടി സ്വദേശി അസീസിന്റെ മകന്‍ അനസ് (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ചിക്കമംഗലൂരുവിലെ കടൂരിലായിരുന്നു സംഭവം നടന്നത്. രണ്ട് സ്‌കൂട്ടറുകളിലായി നാല് പേരായിരുന്നു വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. മൈസൂരുവില്‍ നിന്ന് ചിക്കമംഗലൂരുവിലേക്കുള്ള യാത്രയിലായിരുന്നു യുവാക്കള്‍. കടൂരിലെത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറിലിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കും.
Content Highlights- Kannur native youths died by an accident in chikamangaluru