തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധുര പ്രതികാരമെന്ന് പാലോട് രവി

75 പേര്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായാണ് ഡിസിസി അറിയിച്ചത്

തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധുര പ്രതികാരമെന്ന് പാലോട് രവി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്ലറ ബ്ലോക്കിലെ പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 75 പേര്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായാണ് ഡിസിസി അറിയിച്ചത്.

പ്രവർത്തകരുടെ കൂറുമാറ്റം മധുര പ്രതികാരമെന്നാണ് ഡിസിസി മുന്‍ പ്രസിഡന്റ് പാലോട് രവി പ്രതികരിച്ചത്. പെരിങ്ങമല പഞ്ചായത്ത് ഭരണം അട്ടിമറിച്ചതിനുള്ള മറുപടിയാണിതെന്നും സിപിഐഎമ്മിന്റെ അന്നത്തെ നടപടിയോട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പോലും രോഷം ഉണ്ടായിരുന്നുവെന്നും പാലോട് രവി പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ റിയാസും കോണ്‍ഗ്രസില്‍ ചേര്‍ന്നു.

യുഡിഎഫ് ഭരിച്ച പെരിങ്ങമല പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേര്‍ കൂറുമാറി സിപിഐഎമ്മില്‍ പോയിരുന്നു. പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറ, പഞ്ചായത്തംഗങ്ങളായ കലയപുരം അന്‍സാരി, ഷം ഷഹനാസ് എന്നിവരായിരുന്നു സിപിഐഎമ്മില്‍ ചേര്‍ന്നത്. ഇന്ത്യയില്‍ ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലാതായെന്നായിരുന്നു പാര്‍ട്ടി വിട്ട നേതാക്കള്‍ പറഞ്ഞു.

Content Highlights: CPIM workers join Congress in Thiruvananthapuram

dot image
To advertise here,contact us
dot image