

ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയർ നറുക്കെടുപ്പിൽ നേട്ടം കൊയ്ത് ഇന്ത്യക്കാരായ പ്രവാസികൾ. ഇന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് 10 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചു. ഏകദേശം 8.3 കോടി രൂപയാണിത്. കൂടാതെ മലയാളിയായ ഒരാൾക്ക് ആഡംബര ബൈക്കും സ്വന്തമാക്കാൻ കഴിഞ്ഞു.
ഏകദേശം 20 വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന മുംബൈ സ്വദേശി അക്ഷയ്പത് സിൻഹാനിയ ആണ് നറുക്കെടുപ്പിൽ വിജയിയായ ഒരു ഇന്ത്യക്കാരൻ. 56കാരനായ അക്ഷയ്പത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ജോലി ചെയ്യുന്നത്. കുവൈത്തിൽ ജോലി ചെയ്യുന്ന ശ്രീനിവാസ് തേജ റെഡ്ഡിയാണ് മറ്റൊരു ഇന്ത്യക്കാരനായ ഭാഗ്യശാലി. ഒരു വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് ശ്രീനിവാസ്.
ഇന്ത്യക്കാരനായ സഞ്ജീവ് കാരാട്ടിൽ നറുക്കെടുപ്പിൽ ആഡംബര കാറിന് അർഹനായി. ബിഎംഡബ്ല്യൂ കാറാണ് 45കാരനായ സഞ്ജീവിന് സ്വന്തമായത്. മലയാളിയായ സമീർ കുന്നിപ്പറമ്പിലിന് ആഡംബര ബൈക്കും സ്വന്തമായി. സൂപ്പർ സ്കൗട്ട് ബൈക്കാണ് 37കാരനായ സമീറിന് ലഭിച്ചത്.
Content Highlights: Mumbai and Kuwait-based Indians win 1 million dollar each in Dubai Duty Free draw