

തൃശൂര്‍ പൂരത്തിന് ഇത്തവണയും ദുബായ് വേദിയാകുന്നു. തൃശൂർ പൂരത്തെ അതേ രീതിയില്‍ പുനരാവിഷ്‌ക്കരിക്കുന്ന 'മ്മടെ തൃശൂര്‍ പൂരം' അടുത്ത മാസം 15, 16 തീയതികളില്‍ ദുബായ് സബില്‍ പാര്‍ക്കില്‍ നടക്കും. മ്മടെ തൃശൂര്‍ പൂരം കൂട്ടായ്മയുടെ ആറാമത് പൂരമാണ് ഇത്തവണത്തേത്. 150-ൽ അധികം കുടകള്‍ കുടമാറ്റത്തില്‍ അണിനിരക്കും. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം ഒരുക്കുന്നത്.
തെക്കോട്ടിറിക്കത്തിന്റ പുനരാവിഷ്‌ക്കരണവും ഇത്തവണത്തെ പ്രത്യേകതയാണ്. ജയരാജ് വാര്യര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരുടെ വലിയ സംഘവും കലാപരിപാടികള്‍ക്കായി എത്തും. കേരളത്തിന്റെ സാംസ്‌കാരിക പൈതൃതങ്ങളെയും പൗരാണിക കലകളെയും ആചാരാനുഷ്ഠാനങ്ങളെയും അടുത്തറിയാനുള്ള അവസരം പൂര നഗരിയില്‍ ഉണ്ടാകുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പൂരം ആസ്വദിക്കാനുള്ള ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നെതെന്നും സംഘാടകര്‍ അറിയിച്ചു.
Content Highlights: ‘Mmde Thrissur Pooram’ Dubai is the venue for the Thrissur Pooram this time too