പ്രവാസി മലയാളി അബുദാബിയില്‍ നിര്യാതനായി

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.

പ്രവാസി മലയാളി അബുദാബിയില്‍ നിര്യാതനായി
dot image

അബുദാബി: അബുദാബിയില്‍ പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി പറപ്പൂര്‍ തെക്കെകുളമ്പ് സ്വദേശി ചോലക്കപ്പറമ്പന്‍ അബ്ദുല്‍ ലത്തീഫ് (53) ആണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

മുസഫ അല്‍ ബറഖ ഹോല്‍ ഡിങ്‌സ് ജീവനക്കാരനാണ് അബ്ദുല്‍ ലത്തീഫ്. ഭാര്യ: ഉമ്മുഹബീബ, മക്കള്‍: ഫിറോസ് ബാബു, മുഹമ്മദ് ഫാദില്‍സ സഹോദരങ്ങള്‍: സിപി അബ്ദുല്‍ മജീദ്, ഹാഷിം, അബ്ദു റഷീദ്, സൈനു.

Content Highlights: Malayali from malappuram dead in abu dhabi

dot image
To advertise here,contact us
dot image