ഫ്ലൈദുബായ് വിമാനം സൗദിയിൽ ലാൻഡ് ചെയ്ത സംഭവം; വിശദീകരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം

സംഭവത്തെക്കുറിച്ച് സൗദി അധികൃതരും യുഎഇ സുരക്ഷാ സംഘവും സംയുക്തമായി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ഫ്ലൈദുബായ് വിമാനം സൗദിയിൽ ലാൻഡ് ചെയ്ത സംഭവം; വിശദീകരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം
dot image

കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബായ് വിമാനം അടിയന്തരമായി സൗദി അറേബ്യയിൽ ഇറക്കിയ സംഭവത്തിൽ വിശദീകരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും വ്യോമയാന നിയമങ്ങളും പാലിച്ചാണ് സൗദി അധികൃതർ ഈ അടിയന്തര സാഹചര്യത്തോട് പ്രതികരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിമാനത്തിൽ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചതിനെ തുടർന്ന് സൗദിയിലെ സുരക്ഷാ അധികൃതർ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുകയും ലാൻഡിംഗിന് അനുമതി നൽകുകയുമായിരുന്നു. രാവിലെ 9.45-ഓടെ വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറക്കി. 174 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ കരുതലും പരിചരണവും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 30-നായിരുന്നു ദുബായിൽ നിന്നുള്ള എഫ്ഇസഡ് 1073 ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോ-പൈലറ്റും തമ്മിലുണ്ടായ കയ്യാങ്കളിയാണ് അടിയന്തര ലാൻഡിംഗിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സംഭവത്തെക്കുറിച്ച് സൗദി അധികൃതരും യുഎഇ സുരക്ഷാ സംഘവും സംയുക്തമായി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ (കോ-പൈലറ്റ്) ക്യാപ്റ്റനെ മർദ്ദിക്കുകയായിരുന്നുവെന്നും ഇരുവരുടെയും തർക്കത്തിലും കയ്യാങ്കളിയിലും പരിക്കേറ്റതായും കണ്ടെത്തി. ഇതേത്തുടർന്ന് പൈലറ്റിനെയും കോ-പൈലറ്റിനെയും ഉടൻ തന്നെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വൈകുന്നേരം 5.40-ഓടെ ഫ്ലൈദുബായിയുടെ മറ്റൊരു പകരക്കാരൻ വിമാനത്തിൽ യാത്രക്കാരെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു. മറ്റ് ജീവനക്കാരെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് തിരിച്ചെത്തിച്ചു. പരിക്കേറ്റ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും ചികിത്സയ്ക്ക് ശേഷം ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ ഒന്ന് വ്യാഴാഴ്ച രാവിലെയോടെ എമിറാത്തി സുരക്ഷാ സംഘത്തോടൊപ്പം അബുദാബിയിലേക്ക് മടങ്ങി.

Content Highlights: Saudi Arabia’s Interior Ministry has clarified the emergency landing of Flydubai flight FZ1073 in Tabuk after an incident involving the captain and co-pilot.

dot image
To advertise here,contact us
dot image