അന്താരാഷ്ട്ര ജലപാതകളിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം; ആവശ്യവുമായി സൗദി

പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് അന്തിമ പോംവഴിയെന്നും സൗദി അറേബ്യ

അന്താരാഷ്ട്ര ജലപാതകളിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണം; ആവശ്യവുമായി സൗദി
dot image

ഹോർമൂസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ജലപാതകളിലെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ. ചെങ്കടൽ, ബാബ് അൽ-മന്ദബ് മേഖലകളിൽ നിയന്ത്രണങ്ങളോ നികുതികളോ ഇല്ലാതെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമാണ് അന്തിമ പോംവഴിയെന്നും സൗദി അറേബ്യ ആവർത്തിച്ചു.

സംഘർഷങ്ങളുടെ പേരിൽ സുപ്രധാന ജലപാതകൾ ഭീഷണികൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കുമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. ഹോർമൂസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളിലും ചെങ്കടലിലും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി. സമുദ്ര ഇടനാഴികളിൽ ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും നിയന്ത്രണങ്ങളോ അധിക ഫീസോ ഈടാക്കരുതെന്നും യോഗം ചൂണ്ടിക്കാട്ടി.

സൗദിക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അപലപിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. അതോടൊപ്പം അൽ അഖ്സ മസ്ജിദിൽ ഇസ്രയേൽ അധികൃതരും കുടിയേറ്റക്കാരും നടത്തുന്ന കടന്നുകയറ്റങ്ങളെയും സംഘർഷങ്ങളെയും യോഗം ശക്തമായി അപലപിച്ചു.

Also Read:

1967-ലെ അതിർത്തികൾ നിലനിർത്തി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം യാഥാർത്ഥ്യമായാൽ മാത്രമേ പ്രദേശത്ത് ശാശ്വത സമാധാനം പുലരൂ എന്നും കാബിനറ്റ് ആവർത്തിച്ചു. ഐക്യരാഷ്ട്രസഭ പൊതുസഭയിൽ സൗദി അറേബ്യ വഹിച്ച പ്രശംസനീയമായ പങ്കിനെയും യോഗം വിലയിരുത്തി.

Content Highlights: Saudi Arabia has called for freedom of navigation in international waterways, including the Strait of Hormuz, Bab Al-Mandab, Red Sea and Gulf of Aden.

dot image
To advertise here,contact us
dot image