കലക്കൻ ഫാമിലി പടവുമായി ബിജു മേനോൻ; അവറാച്ചൻ ആന്റ് സൺസിന് കയ്യടിച്ച് പ്രേക്ഷകർ

ഗണപതി, ശ്രീനാഥ് ഭാസി കോംബോയും തിയേറ്ററില്‍ ചിരി പടര്‍ത്തുന്നുണ്ട്

കലക്കൻ ഫാമിലി പടവുമായി ബിജു മേനോൻ; അവറാച്ചൻ ആന്റ് സൺസിന് കയ്യടിച്ച് പ്രേക്ഷകർ
dot image

തിയേറ്ററുകളിൽ തകർത്താടി ബിജു മേനോൻ നായകനായ അവറാച്ചൻ ആന്റ് സൺസ്. കോമഡി ഴോണറിലെത്തുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. ഇതിനൊപ്പം മികച്ച ഇമോഷണൽ രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് അവറാച്ചൻ ആന്റ് സൺസ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണം. ചിത്രത്തിന്റെ തിരക്കഥയ്ക്കും ഡയലോഗുകൾക്കും കയ്യടി ഉയരുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ തമ്പിയാണ്. അവറാച്ചൻ ആൻഡ് സൺസിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പെർഫോമൻസും അടിപൊളിയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ മറ്റൊരു പ്രധാന അഭിനന്ദനം. ബിജു മേനോൻ തന്റെ കംഫർട്ട് സോണിൽ പെർഫെക്ടായി അവറാച്ചനെ അവതരിപ്പിച്ചപ്പോൾ ഗണപതി, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, അഖില ഭാർഗവൻ, പാർവതി ബാബു, ജോണി ആന്റണി തുടങ്ങി ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കി എന്നും കമന്റുകളിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ബിജു മേനോനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോൺ, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റിൽസ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്‌സ് : പ്രോമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Content Highlights: Biju Menon starring Avarachan and Sons get good response from theatres

dot image
To advertise here,contact us
dot image