വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി വിപുലമായ സംഗമം; വിസ്‌ഡം ബഹ്‌റൈൻ പരിപാടികൾക്ക് തുടക്കം

കരിയർ, അധ്യാപനം, രക്ഷാകർതൃത്വം, വിദ്യാർത്ഥികളുടെ ധാർമിക വളർച്ച എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി വിപുലമായ സംഗമം; വിസ്‌ഡം ബഹ്‌റൈൻ പരിപാടികൾക്ക് തുടക്കം
dot image

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പ്രൊഫഷണലുകൾ എന്നിവർക്കായി ഒക്ടോബർ ഒന്ന് മുതൽ നാല് വരെ നാല് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കരിയർ, അധ്യാപനം, രക്ഷാകർതൃത്വം, വിദ്യാർത്ഥികളുടെ ധാർമിക വളർച്ച എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ ഒന്ന് വ്യാഴാഴ്ച വൈകിട്ട് 7.30-ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ 'ഫോക്കസ് 6.0' നടക്കും. 'കരിയറിനപ്പുറമുള്ള ജീവിതം' എന്ന വിഷയത്തിൽ മലയാളി പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കുമായി നടത്തുന്ന പരിപാടിയിൽ എക്സ് ആൻഡ് വൈ ലേണിങ് സെന്റർ സിഇഒ മുഹമ്മദ് അജ്മൽ സി, മദീന സർവകലാശാല വിദ്യാർത്ഥി മുഹമ്മദ് അജ്മൽ ഫൗസാൻ അൽ ഹികമി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടന്ന് ഒക്ടോബർ രണ്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് കെഎംസിസി ഹാളിൽ കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി 'ടീൻസ്‌പേസ് 2026' സംഘടിപ്പിക്കും. തൊഴിൽ വികസനം, ധാർമിക ജീവിതം എന്നിവയെക്കുറിച്ച് പ്രമുഖ പ്രഭാഷകരും പ്രബോധകരും ക്ലാസുകൾ നയിക്കും.

ഒക്ടോബർ മൂന്ന് ശനിയാഴ്ച വൈകിട്ട് 7.30-ന് റയ്യാൻ സ്റ്റഡി സെന്ററിൽ 'ഫ്യൂച്ചർ ലൈറ്റ് 3.0' നടക്കും. ഏഴാം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങും രക്ഷിതാക്കൾക്കായി 'രക്ഷാകർതൃത്വം' എന്ന വിഷയത്തിൽ ബോധവത്കരണ പ്രഭാഷണവും ഇതിന്റെ ഭാഗമായി ഉണ്ടാകും. ഒക്ടോബർ നാല് ഞായറാഴ്ച വൈകിട്ട് 7.30-ന് റയ്യാൻ സ്റ്റഡി സെന്ററിൽ അധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കും. കുട്ടികളുടെ മനഃശാസ്ത്രപരമായ വളർച്ചയും ആധുനിക ബോധനരീതികളും കേന്ദ്രീകരിച്ചായിരിക്കും പരിശീലനം.

Content Highlights: Wisdom Bahrain has begun a series of programmes featuring a major gathering for students and professionals.

dot image
To advertise here,contact us
dot image