ഏഷ്യന്‍ ഗെയിംസ്: ദക്ഷിണ കൊറിയയെ ഞെട്ടിച്ച് ഇന്ത്യ, വനിതകളുടെ റീകര്‍വ് ആര്‍ച്ചറിയില്‍ ചരിത്ര സ്വര്‍ണം

അമ്പെയ്ത്തില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു

ഏഷ്യന്‍ ഗെയിംസ്: ദക്ഷിണ കൊറിയയെ ഞെട്ടിച്ച് ഇന്ത്യ, വനിതകളുടെ റീകര്‍വ് ആര്‍ച്ചറിയില്‍ ചരിത്ര സ്വര്‍ണം
dot image

ഏഷ്യന്‍ ഗെയിംസ് 2026-ല്‍ വനിതകളുടെ റീകര്‍വ് ആര്‍ച്ചറി സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ കുംകും മൊഹോദ്, അങ്കിത ഭകത്, കീര്‍ത്തി ശര്‍മ്മ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം ശക്തരായ ദക്ഷിണ കൊറിയയെ 5-3 ന് പരാജയപ്പെടുത്തി ചരിത്ര വിജയം നേടി. ഭൂഖണ്ഡാന്തര കായിക മാമാങ്കത്തിന്റെ ചരിത്രത്തില്‍ ഈ ഇനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

യുവതാരം കുംകും വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. നിര്‍ണ്ണായകമായ നാലാം സെറ്റില്‍ കുംകും എയ്ത 10 പോയിന്റ് ഇന്ത്യയ്ക്ക് ആവശ്യമായ 28 പോയിന്റ് നല്‍കുകയും, നാലാം സെറ്റ് സമനിലയിലാക്കി മത്സരത്തില്‍ 5-3 ന്റെ വിജയം ഉറപ്പാക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നുള്ള കുംകും ഫൈനലിലുടനീളം നിര്‍ണ്ണായക ഘട്ടങ്ങളില്‍ തുടര്‍ച്ചയായി 10 പോയിന്റുകള്‍ നേടി മികച്ചു നിന്നപ്പോള്‍, പരിചയസമ്പന്നയായ അങ്കിതയുടെ പ്രകടനം ടീമിന് വലിയ കരുത്തായി.

Also Read:


നേരത്തെ വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ ചൈനയെ 5-1 ന് തകര്‍ത്താണ് ഇന്ത്യ ദക്ഷിണ കൊറിയയ്ക്കെതിരായ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഐച്ചി-നാഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 11-ാം സ്വര്‍ണ്ണ മെഡലാണിത്. ഇതോടെ 23 വെള്ളിയും 33 വെങ്കലവും അടക്കം ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 67 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച പിന്നീട് നടക്കുന്ന റീകര്‍വ് ആര്‍ച്ചറി ഇനങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ അവസരങ്ങള്‍ കൂടിയുണ്ട്. മിക്‌സഡ് ടീം സെമിഫൈനലില്‍ കുംകും മൊഹോദ് - ധീരജ് ബൊമ്മദേവര ജോഡി ജപ്പാനെ നേരിടുമ്പോള്‍, പുരുഷ ടീം സെമിഫൈനലില്‍ ധീരജ് ബൊമ്മദേവര, നീരജ് ചൗഹാന്‍, യാഷ്ദീപ് ഭോഗെ എന്നിവരടങ്ങിയ സംഘം ഇറാനെ നേരിടും.

content highlights: Asian Games: India Stuns South Korea to Clinch Historic Gold in Women's Recurve Archery

dot image
To advertise here,contact us
dot image