

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ദി തേർഡ് മർഡറിന്റെ ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മറ്റു താരങ്ങളുടെയും മികച്ച പ്രകടനം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രമാണിതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ഇന്ദ്രൻസിന്റെ ഇതുവരെ കാണാത്ത പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നും ഒരു പുതിയ ഫോര്മാറ്റിലുള്ള ത്രില്ലർ തന്നെയാണ് ചിത്രമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. റോയ്, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി തേർഡ് മർഡർ.
‘ദി തേർഡ് മർഡർ’നെ കുറിച്ച് നടൻ സംസാരിക്കുന്നു…#TheThirdMurder #TheThirdMurderMovie #SaijuKurup #Indrans #VinayForrt #malayalamcinema pic.twitter.com/sZnRrKgyL0
— 24 Time Media (@24TimeMedia) October 1, 2026
സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ് ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
ദി തേർഡ് മർഡറിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്:എം. ആർ. വിബിൻ, ഷമീർ എസ്.
Content Highlights: Indrans starrer the third murder movie getting positive reports