തടസപ്പെട്ട എണ്ണ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുനഃസ്ഥാപിക്കാന്‍ കഴിയും: സൗദി അരാംകോ സിഇഒ

ബദല്‍ കയറ്റുമതി റൂട്ടുകള്‍ക്കായി ശ്രമിക്കുകയാണെന്നും അമിന്‍ നസ്സെര്‍ പറഞ്ഞു

തടസപ്പെട്ട എണ്ണ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുനഃസ്ഥാപിക്കാന്‍ കഴിയും: സൗദി അരാംകോ സിഇഒ
dot image

തടസപ്പെട്ട എണ്ണ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് സൗദി അരാംകോയുടെ പ്രസിഡന്റും സിഇഒയുമായ അമിന്‍ നസ്സെര്‍. ബദല്‍ കയറ്റുമതി റൂട്ടുകള്‍ക്കായി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിക്കി ഏഷ്യാ ന്യൂസ് മാഗസിനോടായിരുന്നു അമിന്‍ നസ്സെറിന്റെ പ്രതികരണം.

മൂന്ന് പ്രാഥമിക മാര്‍ഗങ്ങള്‍ക്ക് പുറമേ നാലമത്തേയും അഞ്ചാമത്തേയും മാര്‍ഗങ്ങള്‍ ക്രൂഡ് ഓയില്‍ കയറ്റുമതിക്കായി പഠിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. യമനിലെ ഹൂതി ഗ്രൂപ്പുകളില്‍ നിന്നും നിരന്തരമായ ആക്രമണമാണ് അരാംകോയ്ക്ക് നേരിട്ടത്. ബാബ് അല്‍ മന്ദബിലൂടെ സൗദിയിലെ കപ്പലുകള്‍ സഞ്ചരിക്കുന്നതും ഹൂതികള്‍ തടഞ്ഞിരുന്നു.

അതേസമയം സൗദി അറേബ്യയെ പിന്തുണച്ച് യെമനിലെ സംഘര്‍ഷത്തില്‍ പ്രവേശിച്ചാല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഹൂതികള്‍ മടിക്കില്ലെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം ഹൂതി സൈനികന്‍ നല്‍കിയിരുന്നു. യെമന്‍ യുദ്ധത്തില്‍ അമേരിക്ക സഹായം നല്‍കിയാല്‍ യുഎസിനെതിരെ ആക്രമണം നടത്തുമെന്ന് വ്യക്തമാക്കിയാണ് ഹൂതി സൈനികന്‍ രംഗത്തെത്തിയത്.

'അമേരിക്ക തങ്ങളുടെ കപ്പലുകളില്‍ സൈനികമായി ഇടപെടാന്‍ ധൈര്യപ്പെടുകയോ ബാബ് അല്‍-മന്ദബിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍, ഞങ്ങള്‍ അതിനെതിരെ പോരാടും' എന്നാണ് ഹൂതി സൈനികനെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Saudi Aramco President and CEO Amin Nasser said the company could restore disrupted oil operations within a matter of days. His remarks highlight Aramco’s ability to resume operations following disruptions.

dot image
To advertise here,contact us
dot image