മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുവാനാണ് കുടുംബത്തിന്റെ തീരുമാനം

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
dot image

മലപ്പുറം തിരൂർ ഇല്ലത്തപ്പാടം സ്വദേശിയായ മുണ്ടേക്കാട്ട് റഹൂഫ് എന്ന മാനുപ്പ സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. ഹൃദയാ​ഘാതത്തെ തുടർന്നാണ് മരണം. 50 വയസായിരുന്നു. മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സൗദി പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈസി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

പരേതരായ മുഹമ്മദിന്‍റെയും ആയിഷയുടെയും മകനാണ് റഹൂഫ്. സുഹ്റയാണ് ഭാര്യ. ഹനൂന, ഹാദി മുഹമ്മദ്, ഹമീസ് എന്നിവർ മക്കളാണ്. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുവാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ട്രഷറർ നൗഫൽ തിരൂർ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലേമ്പ്ര, വലീദ് ഖാൻ മമ്പാട്, ഷറഫ് തേഞ്ഞിപ്പലം എന്നിവരുടെ മേൽനോട്ടത്തിൽ ഇക്ബാൽ തിരൂർ, പരേതെൻറ ബന്ധുവായ ഇസാം എന്നിവരാണ് നടപടികൾക്ക് രംഗത്തുള്ളത്.

Content Highlights: A Malayali expatriate from Malappuram has died of a heart attack in Riyadh, Saudi Arabia. The incident has saddened the local Indian community, and procedures are underway to complete the necessary formalities.

dot image
To advertise here,contact us
dot image