

72ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടന്മാരായി മമ്മൂട്ടിയും (ഭ്രമയുഗം) കാര്‍ത്തിക് ആര്യനും (ചന്ദു ചാംപ്യന്‍) തെരഞ്ഞെടുക്കപ്പെട്ടു. 'ആര്‍ട്ടിക്കിള്‍ 370' ആണ് മികച്ച ചിത്രം. രാജ്കുമാര്‍ പെരിയ സാമി (അമരന്‍) മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370യിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കല്‍ക്കി 2898 ADയാണ് ജനപ്രിയ ചിത്രം. നവാഗത സംവിധായകനായി രണ്‍ദീപ് ഹൂഡയെ തെരഞ്ഞെടുത്തു.
മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മി (എആര്‍എം) തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാല്‍ (ഭ്രമയുഗം) പുരസ്‌കാരത്തിന് അര്‍ഹനായി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമയും ഇടം പിടിച്ചു.
നാഷണല്‍ മീഡിയാ സെന്ററില്‍വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. മലയാളി സംവിധായകന്‍ ജയരാജാണ് ജൂറി ചെയര്‍മാന്‍. ജയരാജ് ഉള്‍പ്പെടെ 11-അംഗ ജൂറി വിവിധ ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഈ മാസം ആദ്യം പൂര്‍ത്തിയാക്കിയിരുന്നു. 2024-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചത്.
മമ്മൂട്ടിക്ക് ലഭിക്കുന്ന നാലാമത്തെ ദേശീയ പുരസ്കാരം
മുൻ പുരസ്കാരങ്ങൾ
1989: മതിലുകൾ & ഒരു വടക്കൻ വീരഗാഥ
1993: വിധേയൻ & പൊന്തൻ മട
1998: ഡോ. ബാബാസാഹേബ് അംബേദ്കർ (ഇംഗ്ലീഷ്/ഹിന്ദി)
ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയെന്ന റെക്കോർഡിൽ അമിതാഭ് ബച്ചനൊപ്പമെത്തി (ഇരുവർക്കും 4 വീതം)
മികച്ച നടൻ കാർത്തിക് ആര്യൻ, പുരസ്കാരം ചന്തു ചാമ്പ്യൻ എന്ന സിനിമയിലെ അഭിനയത്തിന്
മികച്ച നടി: യാമി ഗൗതം ( ആർട്ടിക്കിൾ 370)
മികച്ച നടന്‍ മമ്മൂട്ടി-ഭ്രമയുഗം (മലയാളം)
മികച്ച വസ്ത്രാലങ്കാരം : ദീപാലി നൂർ & ശീതൾ ശർമ്മ-പുഷ്പ 2
മികച്ച പിന്നണി ഗായിക: വൈക്കം വിജയലക്ഷ്മി, ഗാനം: അങ്ങുവാന കോണില്‍ ( എആർഎം)
മികച്ച ഛായാഗ്രഹണം: ഷെഹ് നാദ് ജലാല്‍ -ഭ്രമയുഗം (മലയാളം)
മികച്ച തിരക്കഥ : വെങ്കി അറ്റ്ലൂരി- ലക്കി ഭാസ്കർ
മികച്ച പശ്ചാത്തല സംഗീതം: ജി വി പ്രകാശ് കുമാർ- അമരൻ (തമിഴ്)
മികച്ച സംഘട്ടനം: മഹാരാജ (തമിഴ്)-അനിൽ അരസ്
മികച്ച മലയാള ചലച്ചിത്രം ഫെമിനിച്ചി ഫാത്തിമ
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(മികച്ച നടന്‍); ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍)
സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം(ശബ്ദ മിശ്രണം): മെയ്യഴകന്‍ (തമിഴ്)
സ്പെഷ്യൽ ജ്യൂറി പരാമർശം: ഭദ്രകാളി നാടകം (മലയാളം)
ചലച്ചിത്ര വിമർശനം : സഞ്ജീവ് ശ്രീവാസ്തവ (ഹിന്ദി)
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അല്‍പ സമയത്തിനുള്ളില്‍ പ്രഖ്യാപിക്കും