അവധിക്കാലം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തി; രണ്ടാം ദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

ദീർഘവർഷങ്ങളായി സൗദിയിലെ നജ്‌റാനിൽ പ്രവാസിയായിരുന്ന ഫൈസൽ അൽ ബുസ്താൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഫൈസൽ

അവധിക്കാലം കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തി; രണ്ടാം ദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
dot image

അവധിക്കാലം ആഘോഷിച്ച് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസം മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം സ്വദേശി ഫൈസൽ ആണ് ഖമീസ് മുശൈത്തിലെ ഹയാത്ത് ആശുപത്രിയിൽ വെച്ച് മരിച്ചത്. 47 വയസായിരുന്നു.

ദീർഘവർഷങ്ങളായി സൗദിയിലെ നജ്‌റാനിൽ പ്രവാസിയായിരുന്ന ഫൈസൽ അൽ ബുസ്താൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഫൈസൽ. നാട്ടിൽ നിന്നും അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് അദ്ദേഹം ഖമീസിൽ തിരിച്ചെത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

പ്രവാസലോകത്തെ ജീവകാരുണ്യ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫൈസൽ, ഒഐസിസി നജ്‌റാൻ കമ്മിറ്റിയുടെ മുൻനിര പ്രവർത്തകനായിരുന്നു. പ്രവാസികളുടെ നിരവധി പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ ആഘാതമായി. ജസീലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ഫൈസലിന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുമായി ഒഐസിസി പ്രവർത്തകർ രംഗത്തുണ്ട്.

Content Highlights: A Malayali expatriate who had recently returned to Saudi Arabia after his vacation passed away due to a heart attack on his second day back, prompting condolences from the expatriate community.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us