സൗദി നിവാസികൾക്ക് ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; തവൽക്കന ആപ്പിൽ കൂടുതൽ സേവനങ്ങൾ

സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും വിവിധ ദൈനംദിന ആവശ്യങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വികസനം.

സൗദി നിവാസികൾക്ക് ഇനി കാര്യങ്ങൾ കൂടുതൽ എളുപ്പം; തവൽക്കന ആപ്പിൽ കൂടുതൽ സേവനങ്ങൾ
dot image

സൗദി അറേബ്യയുടെ ഏകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'തവക്കൽന' കൂടുതൽ വിപുലീകരിച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 160 പുതിയ സേവനങ്ങളാണ് തവക്കൽന ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയത്. രാജ്യത്തെ 40 ഓളം വരുന്ന വിവിധ സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉപയോക്താക്കൾക്കായി ഈ വിപുലമായ ഡിജിറ്റൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.

സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും വിവിധ ദൈനംദിന ആവശ്യങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വികസനം. വ്യത്യസ്ത ഓഫീസുകളെയോ വെബ്‌സൈറ്റുകളെയോ ആശ്രയിക്കാതെ, ഒരിടത്തുനിന്ന് തന്നെ സേവനങ്ങൾ ലഭ്യമാകുന്നതിലൂടെ ഉപയോക്താക്കളുടെ സമയവും അധ്വാനവും ഗണ്യമായി ലാഭിക്കാനും ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും.

വിദ്യാഭ്യാസം, ആരോഗ്യരംഗം, മുനിസിപ്പാലിറ്റി-ഭവനനിർമ്മാണം, നീതിന്യായം, പരിസ്ഥിതി, ഗതാഗതം, സാമ്പത്തിക മേഖല, തൊഴിൽ, സാമൂഹിക സുരക്ഷ, ടൂറിസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങളെല്ലാം ഇപ്പോൾ തവക്കൽനയിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങൾ, സുപ്രധാന സർക്കാർ ഏജൻസികൾ, രാജ്യത്തെ പ്രമുഖ സർവ്വകലാശാലകൾ, മറ്റ് സ്വകാര്യ കമ്പനികൾ എന്നിവയുടെ സഹകരണത്തോടെയാണ് സേവനങ്ങൾ തവക്കൽന പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

സൗദി അറേബ്യയിൽ സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കുകയും പൊതുജനങ്ങൾക്ക് ഭരണപരമായ കാര്യങ്ങൾ കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ നടപടി. 'സൗദി വിഷൻ 2030'-ന്റെ ഭാഗമായി രാജ്യം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിപുലമായ ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ മികച്ചൊരു ഉദാഹരണമാണ് തവക്കൽന ആപ്പിന്റെ ഈ പുരോഗതി.

Content Highlights: Saudi authorities have introduced more government services on the Tawakkalna app, enabling residents to access a wider range of digital services through a single platform. The initiative supports the Kingdom's ongoing digital transformation and enhances user convenience.

dot image
To advertise here,contact us
dot image