ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവരോട്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും

അശ്രദ്ധമായി ചെയ്യുന്ന പല കാര്യങ്ങളും ഇത്തിഹാദ് റെയിൽ യാത്രയെ കയ്പ്പേറിയതാക്കി മാറ്റാം

ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവരോട്; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ കീറും
dot image

ഇത്തിഹാദ് റെയിൽ വിജയകരമായി സർവീസ് തുടർന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ, അശ്രദ്ധമായി ചെയ്യുന്ന പല കാര്യങ്ങളും ഇത്തിഹാദ് റെയിൽ യാത്രയെ കയ്പ്പേറിയതാക്കി മാറ്റാം. ഇത്തിഹാദ് റെയിലിൽ നിയമവിരുദ്ധമായും മറ്റുള്ളവരെ ഉപദ്രവിച്ച് കൊണ്ടുള്ള യാത്രയ്ക്കും മറ്റും 100 മുതൽ 10000 ദിർഹം വരെ പിഴ ചുമത്തും.

ഇത്തിഹാദ് റെയിലിലോ സമീപ സ്ഥലങ്ങളിലോ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുക, ഇറങ്ങേണ്ട സ്റ്റേഷനില്‍ ഇറങ്ങാതിരിക്കുക, വാലിഡ് ടിക്കറ്റ് ഇല്ലാതെ റെയിലില്‍ യാത്രചെയ്യുക, ടിക്കറ്റ് നിരക്കിലെ വെട്ടിപ്പ്, തുടങ്ങിയവയ്ക്കെല്ലാം വലിയ പിഴ ചുമത്തേണ്ടി വരും. ഈ കുറ്റങ്ങള്‍ക്ക് 200 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്.

കാലൊന്ന് സീറ്റില്‍ കയറ്റി വെച്ച് യാത്ര ചെയ്യുക, ടിക്കറ്റ് ദുരുപയോഗം ചെയ്യുക, റിസര്‍വ്ഡ് സീറ്റുകള്‍ അധികാരികള്‍ അറിയാതെ ഉപയോഗിക്കുക, നിരോധിത വസ്തുക്കള്‍ റെയില്‍യാത്രയില്‍ കൊണ്ടുപോകുക, തെറ്റായ ട്രാവല്‍ ക്ലാസുകളില്‍ യാത്രചെയ്യുക, റെയില്‍വേ അധികൃതര്‍ക്ക് നിയമ തടസം സൃഷ്ടിക്കുക, ലഹരി ഉപയോഗിക്കുകയോ മദ്യപിച്ചോ യാത്ര ചെയ്യുക, വ്യാജ ടിക്കറ്റ് ഉപയോഗിക്കുക എന്നിവയ്ക്കും 200 ദിര്‍ഹം തന്നെയാണ് പിഴ ഈടാക്കുന്നത്.

റെയിലിലും സ്റ്റേഷന്‍ പ്രദേശങ്ങളിലും നിയമപരമായി നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ നിന്നുമല്ലാതെ സിഗരറ്റ് ഉപയോഗിക്കുക, സഹയാത്രികരോട് മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, ഓടിക്കൊണ്ടിരിക്കുന്ന റെയിലില്‍ ഓടിക്കയറുകയോ ഇറങ്ങുകയോ ചെയ്യുക, നിയമവിരുദ്ധ വസ്തുക്കളോ മയക്കുമരുന്നോ കൈവശം വെക്കുകയോ, ഇടപാട് നടത്തുകയോ ചെയ്യുക, അനധികൃതമായി ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കുക, റെയില്‍വേ സര്‍വ്വീസുകള്‍ വൈകുന്നതിന് കാരണമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നിവയ്ക്ക് 500 ദിര്‍ഹം വരെ പിഴ ഈടാക്കും.

റെയിലില്‍ കയറുമ്പോഴോ ഇറങ്ങുമ്പോഴോ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാതിലിന് അടുത്ത് നില്‍ക്കുന്നതും സുരക്ഷാ ഉപകരണങ്ങള്‍ അനാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ ഉപയോഗിക്കുന്നതും റെയില്‍വേ സ്ഥലങ്ങളില്‍ അതിക്രമിച്ചു കടക്കലും അടക്കമുള്ളവയ്ക്ക് 5000ദിര്‍ഹം വരെ പിഴ ചുമത്തും. റെയില്‍ വാഹനങ്ങള്‍ കേടുപാടു വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുക, അത്യാഹിത ഉപകരണങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുക, എമര്‍ജന്‍സി എക്‌സിറ്റ് അനാവശ്യമായി ഉപയോഗിക്കുക എന്നിവയ്ക്കും 5000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
ഇതിന് പുറമെ മറ്റെന്തെങ്കിലും അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് 100 ദിര്‍ഹം മുതല്‍ 10000 ദിര്‍ഹം വരെയുള്ള പിഴയും ഈടാക്കും.

Content Highlight: Passengers planning to travel on Etihad Rail should be aware of important travel guidelines, baggage rules, safety regulations, and boarding procedures to ensure a smooth and hassle-free journey

dot image
To advertise here,contact us
dot image