അദാനിയുടെ പടുകൂറ്റൻ മിസൈൽ നിർമാണശാല ഒരുങ്ങുന്നു; 2500 കോടിയുടെ നിക്ഷേപം; ലക്ഷ്യം പ്രതിരോധ ഇറക്കുമതി കുറയ്ക്കൽ

രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഇവ വലിയ മുതൽകൂട്ടാകുമെന്ന് ജീത് അദാനി പറഞ്ഞു

അദാനിയുടെ പടുകൂറ്റൻ മിസൈൽ നിർമാണശാല ഒരുങ്ങുന്നു; 2500 കോടിയുടെ നിക്ഷേപം; ലക്ഷ്യം പ്രതിരോധ ഇറക്കുമതി കുറയ്ക്കൽ
dot image

മിസൈൽ നിർമാണ മേഖലയിൽ പുതിയ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്. 2500 കോടി രൂപ ചിലവിൽ പണിയുന്ന മിസൈൽ പ്ലാന്റിന് മധ്യപ്രദേശിലെ ശിവപുരിയിൽ തറക്കല്ലിട്ടു. രാജ്യത്തെ സ്വകാര്യ പ്രതിരോധസംവിധാന നിർമാണ മേഖലയിലെ ഒരു പുതിയ നാഴികക്കല്ലാണ് ഈ സംരംഭമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.

സ്വകാര്യമേഖലയിൽ വെച്ചുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രമാക്കിയിരിക്കും ഇതെന്നാണ് വിലയിരുത്തൽ. മിസൈൽ നിർമാണത്തിന്റെ എല്ലാ പ്രക്രിയകളും ഒരു കുടക്കീഴിൽ നടത്താനാകുമെന്നാണ് അദാനി എന്റർപ്രൈസസ് ഡയറക്ടർ ജീത് അദാനി പറഞ്ഞത്. രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഇവ വലിയ മുതൽകൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദീർഘദൂര മിസൈലുകൾ നിർമിക്കുക മാത്രമല്ല,സംയോജിത പ്രൊപ്പല്ലന്റ് ഉൽപ്പാദനം, ടിഎൻടി, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണവും ഈ പ്ലാന്റിൽ നടക്കും. ഇന്ത്യയുടെ പ്രതിരോധ ഇറക്കുമതി കുറയ്ക്കുക എന്നതാണ് അദാനി ഗ്രൂപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം അയ്യായിരത്തോളം തൊഴിലുകൾ ഈ പ്ലാന്റ് മൂലം സൃഷ്ടിക്കപ്പെടുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

മധ്യപ്രദേശിൽ ഉടനീളം അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ ഒരു ചെറിയ ഭാഗമാണ് ഇതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. സംസ്ഥാനത്ത് മൊത്തമായി 1.10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് അദാനി നടത്താൻ ഉദ്ദേശിക്കുന്നത്. ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ്, സിമന്റ്, ഖനനം, സ്മാർട്ട് മീറ്ററുകൾ, താപ ഊർജ്ജം എന്നിവയിലുൾപ്പെടുന്ന നിക്ഷേപങ്ങൾ 2030ഓടെ സംസ്ഥാനത്ത് 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ.

കട്നി ജില്ലയിലെ അമേത, കൈമോർ എന്നീ പ്ലാന്റുകളിൽ 4,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 1,200 മെഗാവാട്ട് വൈദ്യുതിയാണ് അദാനി ഗ്രൂപ്പ് മധ്യപ്രദേശിന് നൽകിവരുന്നത്. 5,600 മെഗാവാട്ട് വൈദ്യുതി കൂടി നൽകാനുള്ള പദ്ധതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലഹോറി, ധാർ, രത്‌ലം, ഉജ്ജൈൻ എന്നിവിടങ്ങളിൽ കാറ്റാടി ഊർജ്ജ പദ്ധതികളും കമ്പനി കമ്മീഷൻ ചെയ്തിട്ടുണ്ട്. അതേസമയം ഉജ്ജൈനിൽ ഒരു സിമന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

Content Highlights: Adani Group has laid the foundation stone for a ₹2,500 crore missile manufacturing plant in Shivpuri, Madhya Pradesh. The project marks a significant milestone in India's private defence manufacturing sector.

dot image
To advertise here,contact us
dot image