ബെല്ലിംഗ്ഹാം ഷോ; മെക്സിക്കോക്കെതിരെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിൽ

ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ലീഡാണ് മത്സരത്തിൽ ഹാരി കെയ്‌നും സംഘത്തിനും ഉള്ളത്

ബെല്ലിംഗ്ഹാം ഷോ; മെക്സിക്കോക്കെതിരെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിൽ
dot image

ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരിൽ മെക്സിക്കോയ്ക്കെതിരെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് മുന്നിൽ. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ലീഡാണ് മത്സരത്തിൽ ഹാരി കെയ്‌നും സംഘത്തിനും ഉള്ളത്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോൾ മികവാണ് ഇംഗ്ലണ്ടിനെ കളിയിൽ മുന്നിൽ എത്തിച്ചത്.

മത്സരത്തിന്റെ 36, 38 മിനിറ്റുകളിലായിരുന്നു മെക്സിക്കോയുടെ ഗോൾ വലകുലുക്കികൊണ്ട് ബെല്ലിംഗ്ഹാം മിന്നലാട്ടം നടത്തിയത്. വെറും ഒരൊറ്റ മിനിറ്റിന്റെ വ്യത്യാസം മാത്രമേ ഇരുഗോളുകളും തമ്മിൽ ഉള്ളൂ. അതേസമയം, മത്സരത്തിന്റെ 42 - ആം മിനിറ്റിലായിരുന്നു മെക്സിക്കോയുടെ ഗോൾ പിറന്നത്. ജൂലിയൻ ആയിരുന്നു ആഥിതേയർക്കായി ഗോൾ നേടിയത്.

Content highlight: Bellingham show England leads against Mexico first half

dot image
To advertise here,contact us
dot image