

2026 ഫിഫ ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ വിറച്ച് ജയിച്ച് ഇംഗ്ലണ്ട്. അടികളും തിരിച്ചടികളുമായി നീണ്ട മത്സരത്തിൽ മെക്സികോയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ടഗോൾ മികവാണ് ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായത്. മത്സരത്തിന്റെ 54 - ആം മിനിറ്റിൽ ജാരെൽ ക്വാൻസ റെഡ് കാർഡ് കണ്ട് പുറത്തതായതോടെ ഇംഗ്ലണ്ട് പത്ത് പേരായി ചുരുങ്ങുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടായിരുന്നു മത്സരത്തിൽ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയിൽ മത്സരത്തിന്റെ 36, 38 മിനിറ്റുകളിലായിരുന്നു മെക്സിക്കോയുടെ ഗോൾ വലകുലുക്കികൊണ്ട് ബെല്ലിംഗ്ഹാം മിന്നലാട്ടം നടത്തിയത്. വെറും ഒരൊറ്റ മിനിറ്റിന്റെ വ്യത്യാസം മാത്രമേ ഇരുഗോളുകളും തമ്മിൽ ഉള്ളൂ. ആദ്യ മിനിറ്റുകളിൽ ഒരു ഒഴുക്കിന് തുടങ്ങിയ മത്സരം പിന്നീട് തീപാറും പോരാട്ടം ആവുകയായിരുന്നു.
മത്സരം രണ്ടാം പകുതിയിലേക്ക് എത്തിയപ്പോൾ 42 - ആം മിനിറ്റിൽ മെക്സിക്കോയുടെ ഗോൾ പിറന്നത്. ജൂലിയൻ ആയിരുന്നു ആഥിതേയർക്കായി ഗോൾ നേടിയത്. ശേഷം മത്സരത്തിന്റെ 54 - ആം മിനിറ്റിൽ ജാരെൽ ക്വാൻസ റെഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തിരുന്നു. പിന്നീട് പിറന്ന 2 ഗോളുകളും പെനാലിറ്റിയിലൂടെ ആയിരുന്നു. 60 മിനിറ്റിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിനായും 69 - ആം മിനിറ്റിൽ റൗൾ ജിമിനാസ് മെക്സിക്കോയ്ക്കയും വലകുലുക്കി.
Content highlight: World Cup England beat Mexico advance to quarter finals