മക്കയിൽ ഹജ്ജ് കർമങ്ങൾക്കെത്തിയ മലയാളി തീർത്ഥാടകൻ മരിച്ചു

മരണാനന്തര നിയമനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

മക്കയിൽ ഹജ്ജ് കർമങ്ങൾക്കെത്തിയ മലയാളി തീർത്ഥാടകൻ മരിച്ചു
dot image

മക്കയിൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർത്ഥാടകൻ അന്തരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി നാലുപുരയിൽ യൂസുഫ് ആണ് മരിച്ചത്. 66 വയസായിരുന്നു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയാണ് ഇദ്ദേഹം വിശുദ്ധ ഭൂമിയിൽ എത്തിയത്. മിനയിൽ നിന്നും അറഫയിലേക്ക് പോകുന്നതിനിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ മിന വാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണാനന്തര നിയമനടപടികൾ മക്കയിലെ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Content Highlights: A pilgrim from Kerala died in Makkah while participating in Hajj pilgrimage rituals. Further procedures are being coordinated by concerned authorities

dot image
To advertise here,contact us
dot image