തിയേറ്ററിൽ കയ്യടി നേടി, ഇനി ഒടിടിയിലേക്ക്; കാത്തിരിപ്പിനൊടുവിൽ എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' സ്ട്രീമിങ്ങിന്

ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കാരായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും രസകരമായി ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സ്പാ

തിയേറ്ററിൽ കയ്യടി നേടി, ഇനി ഒടിടിയിലേക്ക്; കാത്തിരിപ്പിനൊടുവിൽ എബ്രിഡ് ഷൈൻ ചിത്രം 'സ്പാ' സ്ട്രീമിങ്ങിന്
dot image

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം 'സ്പാ' തിയേറ്ററിൽ നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്. അഡൾട്ട് കോമഡി ഴോണറിൽ പുറത്തുവന്ന സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയതും എബ്രിഡ് ഷൈൻ തന്നെ ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.

മെയ് 28 മുതൽ സ്പാ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. മനോരമ മാക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കാരായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും രസകരമായി ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സ്പാ. ചിത്രം സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്.

ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്. സംഗീതം -ഇഷാൻ ഛബ്ര. വരികൾ ബി.കെ -ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ -മനോജ്. ഫൈനൽ മിക്സ് -എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് - ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ -ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ -സുജിത്ത് മട്ടന്നൂർ. മേക്കപ്പ് -പി.വി.ശങ്കർ. സ്റ്റണ്ട് -മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ -ആർച്ച എസ്. പാറയിൽ. ഡി ഐ -ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് -സുജിത്ത്സദാശിവൻ. സ്റ്റിൽസ് -നിദാദ് കെ.എൻ. വിഎഫ്എക്സ് -മാർജാര. പിആർഒ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ -ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Content Highlights: Director Abrid Shine’s movie SPA, which earned appreciation during its theatrical run, is now preparing for its OTT release. Fans who missed the film in theatres will soon be able to stream it online after a long wait.

dot image
To advertise here,contact us
dot image