

ആളുകള്‍ വിവിധ കാരണങ്ങളാല്‍ ഫോണ്‍ കവറുകള്‍ ഉപയോഗിക്കുന്നു. ഫോണുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും, ഗ്രിപ്പ് മെച്ചപ്പെടുത്താനും ഒക്കെ ഫോണ്‍ കവര്‍ ഉപയോഗിക്കാറുണ്ട്. ഇക്കാലത്ത് കാര്‍ഡ് ഹോള്‍ഡറുകള്‍, കിക്ക്സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പല സവിശേഷതകളോടെയാണ് കവറുകള്‍ വിപണിയിലെത്തുന്നത്. ഈ കവറുകള്‍ അല്‍പ്പം കട്ടിയുള്ളതാണ്. ഫോണിന് സംരക്ഷണവും സ്‌റ്റൈലിഷ് ലുക്കും നല്‍കുമെങ്കിലും അവ ഫോണിന്റെ ബാറ്ററിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കട്ടിയുള്ള കവര്‍ ബാറ്ററിക്ക് എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നല്ലേ?.

കട്ടിയുള്ള ഫോണ്‍ കേസ് സാധാരണയായി കട്ടിയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ തുകല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്തരം വസ്തുക്കള്‍ ഫോണില്‍ നിന്നുള്ള ചൂട് പിടിച്ചുനിര്‍ത്തുന്നു. ഇത് ചാര്‍ജിംഗ്, ഗെയിമിംഗ്, സ്ട്രീമിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഫോണിന്റെ താപനില വര്‍ദ്ധിപ്പിക്കുകയും അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഇത് ബാറ്ററി വേഗത്തില്‍ തീര്‍ന്നുപോകാനിടയാക്കുകയും ഇടയ്ക്കിടെ റീചാര്‍ജ് ചെയ്യേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്യും. ഇത് വേഗത്തില്‍ ബാറ്ററി തകരാറുണ്ടാകാന്‍ കാരണമാകും.

ഫോണ്‍ കേസ് ചൂട് പിടിക്കുന്നത് ഫോണിന്റെ പ്രവര്‍ത്തന താപനില വര്‍ദ്ധിപ്പിക്കുന്നു. ഇത് പ്രോസസര്‍ കാര്യക്ഷമതയെയും ബാധിക്കുന്നു. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ഫോണിന്റെ പല ഭാഗങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. കട്ടിയുള്ള ഫോണ്‍ കേസിന്റെ മറ്റൊരു പോരായ്മ അത് ഫോണ്‍ വേഗത്തില്‍ തണുക്കുന്നത് തടയുന്നു എന്നതാണ്. കട്ടിയുള്ള കവറുകള്‍ വായുസഞ്ചാരം തടസപ്പെടുത്തുകയും ചൂട് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുകയും പുറത്തെ വായു ഫോണിനെ തണുപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.

Content Highlights :Thick cases may protect your phone from damage, but do they negatively impact battery life?