

ഉയര്‍ന്ന ഇന്ധനച്ചെലവും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത്് ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ആഭ്യന്തര സര്‍വീസുകള്‍ കുറയ്ക്കുമെന്ന് എയര്‍ ഇന്ത്യ. ചില ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയും ചില വിമാനങ്ങള്‍ താല്‍ക്കാലികമായി പിന്‍വലിക്കുകയും ചെയ്യും. യാത്രക്കാരുടെ ആവശ്യകത കുറഞ്ഞ സമയങ്ങളില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വിമാന ഇന്ധന (എടിഎഫ്) നിരക്ക് വര്‍ധിച്ചതുമാണ് എയര്‍ ഇന്ത്യയുടെ ചെലവ് വര്‍ധിക്കാന്‍ പ്രധാന കാരണം. 15 മുതല്‍ 20 ശതമാനം വരെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയില്‍ എടിഎഫ് വില ഇതിനകം ലോകത്തിലെ ഉയര്‍ന്ന നിരക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന സാഹചര്യത്തില്‍, വിമാനക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടേണ്ടിവരുന്നത്.
യാത്രക്കാരുടെ എണ്ണം കുറവുള്ള സര്‍വീസുകളില്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ചെലവ് കുറയ്ക്കാനും നീക്കമുണ്ട്. പുതിയ വിമാനങ്ങള്‍ വാങ്ങല്‍, പഴയ വിമാനങ്ങളുടെ നവീകരണം, സര്‍വീസ് നിലവാരം ഉയര്‍ത്തല്‍, അന്താരാഷ്ട്ര റൂട്ടുകളുടെ വികസനം എന്നിവയില്‍ കമ്പനി വലിയ നിക്ഷേപമാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനച്ചെലവുകള്‍ കൂടുതല്‍ നിയന്ത്രിക്കേണ്ട ആവശ്യം കമ്പനിക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെ മറ്റ് വിമാനക്കമ്പനികളും ഇന്ധനച്ചെലവിലെ വര്‍ധനയുടെ ആഘാതം നേരിടുന്നുണ്ട്. യാത്രാ ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുന്നുണ്ടെങ്കിലും, എടിഎഫ് വിലവര്‍ധന ലാഭവിഹിതത്തെ ബാധിക്കുന്നുവെന്നാണ് വ്യവസായ വിദഗ്ധരുടെ വിലയിരുത്തല്‍. എയര്‍ ഇന്ത്യയെ 2022ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കമ്പനി വലിയ പുനഃസംഘടനയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള നിലവാരത്തിലുള്ള സര്‍വീസ് ബ്രാന്‍ഡാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിപുലമായ വികസന പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിരുന്നു.
Content Highlights: Passengers planning to fly with Air India in the coming weeks may see fewer flight options on some domestic routes. After reducing a part of its international schedule, the airline has now decided to trim select domestic operations for July and August due to rising fuel costs.