ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

കുടുംബത്തോടൊപ്പം മസ്‌കറ്റിലെ വാദിയാദിയിലായിരുന്നു ഷെമീം താമസിച്ചിരുന്നത്

ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
dot image

ഒമാനിലെ മസ്‌കറ്റിൽ മലയാളി യുവാവിനെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം എരുമേലി തടത്തിൽപറമ്പിൽ ബഷീറിന്റെ മകൻ ഷെമീം ബഷീർ (47) ആണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ അന്തരിച്ചത്. കുടുംബത്തോടൊപ്പം മസ്‌കറ്റിലെ വാദിയാദിയിലായിരുന്നു ഷെമീം താമസിച്ചിരുന്നത്.

മസ്‌കറ്റ് അൽ നാദാ ആശുപത്രിയിലെ നഴ്‌സും കലാകാരിയുമായ ഫൗസിയ ഇസ്മായിലാണ് ഭാര്യ. മാതാവ്: ഐഷ ബഷീർ. ഷിഫാനിയ, ഷിഫാൻ എന്നിവരാണ് മക്കൾ.

നിലവിൽ മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മസ്‌കറ്റിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Content Highlights: Malayali expatriate Shamim Basheer, 47, from Erumely in Kottayam, passed away in Muscat, Oman, after suffering a heart attack early Tuesday.

dot image
To advertise here,contact us
dot image