റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍

പാലക്കാട് സ്വദേശിയാണ് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍
dot image

റിയാദിലെ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദില്‍ ചികിത്സയില്‍ കഴിയുന്നത്.
എയര്‍പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. പൊള്ളലേറ്റതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെ പരിക്കേറ്റ ഒരു ഇന്ത്യക്കാരന്‍ മരിച്ചിരുന്നു. നാല് സൗദി പൗരന്മാര്‍, രണ്ട് ബംഗ്ലാദേശി പൗരന്മാര്‍ യുഎസ്, ജോര്‍ദ്ദാന്‍, പലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

10 ഇന്ത്യക്കാര്‍ പരിക്ക് പറ്റി ചികിത്സയിലുണ്ടെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ചയും കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായിരുന്നു.

വിമാനത്താവളത്തിലെ പാസഞ്ചര്‍ ഹാള്‍ നമ്പര്‍ നാലില്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം തടയുകയായിരുന്നു.

Content Highlights: A Malayali was seriously injured at an airport in Riyadh, Saudi Arabia. The injured person is reported to be in critical condition

dot image
To advertise here,contact us
dot image