റൂം ടൂർ വീഡിയോ എടുക്കാൻ സമ്മതിച്ചില്ല; തായ്‌ലൻഡിൽ വെച്ചുണ്ടായ വഴക്കിനെക്കുറിച്ച് അഹാനയും നിമിഷും

തായ്‌ലൻഡ് യാത്രയ്ക്കിടെ വഴക്ക്; വിഷമം മാറ്റാൻ അഹാന വാങ്ങിയത് ലക്ഷങ്ങൾ വിലയുള്ള ബാഗ്!

റൂം ടൂർ വീഡിയോ എടുക്കാൻ സമ്മതിച്ചില്ല; തായ്‌ലൻഡിൽ വെച്ചുണ്ടായ വഴക്കിനെക്കുറിച്ച് അഹാനയും നിമിഷും
dot image

തായ്ലൻഡ് യാത്രയ്ക്കിടെ തങ്ങൾക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും ഷോപ്പിംഗ് വിശേഷങ്ങളുടെയും കഥ തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണയും സുഹൃത്ത് നിമിഷും. യൂട്യൂബ് വീഡിയോയ്ക്ക് റൂം ടൂർ എടുത്തുതരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് തങ്ങൾ തമ്മിൽ ചെറിയൊരു വഴക്കുണ്ടായതെന്നും, പിന്നീട് വിഷമം മാറ്റാനായി അഹാന ഒറ്റയ്ക്ക് ഷോപ്പിങ്ങിന് പോയി വിലകൂടിയ ബാഗ് വാങ്ങിയെന്നും നിമിഷ് പറയുന്നു. ഇരുവരുടെയും വിവാഹ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച വിഡിയോയിൽ ഗെയിം സെക്ഷനിലാണ് തുറന്നു പറച്ചിൽ. അൺ വാണ്ടഡ് സാധങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചിലവാക്കുന്നത് ആരെന്ന ചോദ്യത്തിനായിരുന്നു മറുപടി.

"ഞങ്ങൾ തായ്ലൻഡിൽ ഒരു ട്രിപ്പ് പോയിരുന്നു. ഞങ്ങൾ അവിടെ ചെറിയൊരു വഴക്ക് ഉണ്ടാക്കി നിൽക്കുകയായിരുന്നു. റൂമിൽ ഇന്റർനെറ്റ് ഇല്ലായിരുന്നു, ഞാൻ ആ റൂമിൽ സ്റ്റക്കായി. എന്നാൽ അഹാന പുറത്തുപോയി ഷോപ്പ് ചെയ്തുവന്നു. ഒന്നര മണിക്കൂർ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അഹാനയുടെ കയ്യിൽ വിലകൂടിയ ലൂയി വിറ്റൻ ബാഗ് ഉണ്ടായിരുന്നു. ഇതിന് എത്രയായി എന്ന് ചോദിച്ചപ്പോൾ വലിയൊരു തുകയാണ് പറഞ്ഞത്. ഷോപ്പിങ്ങിനായി കൂടുതൽ പണം ചിലവാക്കുന്നത് അഹാനയാണ്," നിമിഷ് വ്യക്തമാക്കി.

"ഇനി എന്തിനാണ് അടി ആയതെന്ന് കൂടി ഞാൻ പറയാം. വളരെ നല്ലൊരു മുറിയായിരുന്നു അത്. എന്റെ യൂട്യൂബ് ചാനലിലേക്ക് ഒരു 'റൂം ടൂർ' വീഡിയോ എടുത്തു തരുമോ എന്ന് ഞാൻ നിമിഷോടു ചോദിച്ചു. എന്നാൽ അവൻ പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ട് എനിക്ക് വിഷമം തോന്നി (ഫീൽ ആയി) ഞാൻ ഇറങ്ങിപ്പോയി. എന്റെ യൂട്യൂബ് വീഡിയോസ് എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്, അത് നീ മനസ്സിലാക്കണം, റെസ്പെക്ട് ചെയ്യണം. ഒടുവിൽ എന്റെ വിഷമം മാറ്റാൻ ഞാൻ പോയി എന്റെ സ്വന്തം പൈസയ്ക്ക് ഒരു ബാഗ് വാങ്ങി കൊണ്ടുവന്നു. അതിൽ എന്താണ് തെറ്റ്?" അഹാന ചോദിക്കുന്നു.

അതേസമയം, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് വിവാഹാഘോഷങ്ങളുടെ വിഡിയോ താരം പുറത്തുവിടുന്നത്. ‘കോർ മെമ്മറി’ എന്ന പേരിലാണ് വിവാഹ ഡോക്യുമെന്ററി അഹാന പങ്കുവച്ചത്. സെപ്റ്റംബർ 13നായിരുന്നു യുവ ഛായാഗ്രാഹകൻ നിമിഷ് രവിയുമായി അഹാനയുടെ വിവാഹം. ഒൻപതു മാസമെടുത്താണ് വിവാഹത്തിന്റെ പ്ലാനിങ് അഹാന നടത്തിയത്.

സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു. കോവളത്തെ താജ് റിസോർട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം.

Content Highlights: Ahana and Nimish reveal amusing moments from their Thailand trip, including details of a funny argument and their shopping experiences during the vacation.

dot image
To advertise here,contact us
dot image