പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

2006 മുതൽ ഒമാനിൽ ​ഗൾഫ് കമ്പനിയിൽ പ്ലാന്റ് ഡിവിഷനിൽ ജോലി ചെയ്തുവരികയായിരുന്നു ഹരികൃഷ്ണൻ നായർ

പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി
dot image

പ്രവാസി മലയാളി ഒമാനിൽ‌ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി ഹരികൃഷ്ണൻ നായർ (59) ആണ് ഒമാനിലെ ബർക്കയിൽ മരിച്ചത്. 2006 മുതൽ ഒമാനിൽ ​ഗൾഫ് കമ്പനിയിൽ പ്ലാന്റ് ഡിവിഷനിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

കൊല്ലം തലവൂർ പണ്ടിതിട്ടയിലെ ശ്രേയസ് വീട്ടിൽ മാധവൻ പിള്ള ശങ്കര പിള്ളയുടെയും ഭാരതി അമ്മ ​ഗൗരി അമ്മയുടെയും മകനാണ്. ഹേമലതയാണ് ഭാര്യ. അനഘ, അനന്യ എന്നിവർ മക്കളാണ്. സൗരവ് മരുമകൻ. നിലവിൽ മൃദേഹം റസ്താഖ് ​ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും.

Content Highlights: Malayali expatriate from Kerala has passed away in Oman

dot image
To advertise here,contact us
dot image