ഗ്യാനേഷ് കുമാറിനെതിരായ സമരം ഒറ്റക്കെട്ടായി മുന്നോട്ട് പോകും; രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുചേർന്ന് പ്രതിപക്ഷം

വോട്ട് ചോരി തുറന്ന് കാട്ടാന്‍ എല്ലാവരും തയ്യാറാണെന്നും ഇന്‍ഡ്യാ സഖ്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ സമരം ഒറ്റക്കെട്ടായി മുന്നോട്ട് പോകും; രാഹുൽ ഗാന്ധിയുടെ വസതിയിൽ ഒത്തുചേർന്ന് പ്രതിപക്ഷം
dot image

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യ എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ ഒത്തുചേര്‍ന്നു. വൈകിട്ട് നടത്തിയ ചായസല്‍ക്കാരത്തിന് ശേഷം നേതാക്കന്മാര്‍ മാധ്യമങ്ങളെ കണ്ടു. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പൗരസമൂഹ പ്രതിനിധികളും സല്‍ക്കാരത്തിനായി എത്തിച്ചേര്‍ന്നു.

ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. സമരങ്ങള്‍ വലിയ വിജയമാണെന്നും ഇതിനുമുമ്പ് ഇത്രയധികം ആളുകള്‍ ഇങ്ങനെ പങ്കെടുത്തിട്ടില്ലെന്നും ഖര്‍ഗെ പറഞ്ഞു. വോട്ട് ചോരി തുറന്ന് കാട്ടാന്‍ എല്ലാവരും തയ്യാറാണെന്നും ഇന്‍ഡ്യാ സഖ്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം തകര്‍ന്നതായും അത് തിരിച്ച് പിടിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജന്തര്‍മന്തറിനെ സമരങ്ങളുടെ വേദിയാകുന്നതില്‍ മാറ്റി നിര്‍ത്തിയെന്നും ജനാധിപത്യ അവകാശം പുനസ്ഥാപിക്കാന്‍ ഒറ്റകെട്ടായി സമരം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി.

INDIA TEAM

ജനാധിപത്യത്തിന് വേണ്ടിയുള്ള സമരത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഭരണഘടന സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുന്നവരെ തുറന്നുകാട്ടുമെന്നും തേജസ്വി യാദവും പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഭയമാണ് നിലവില്‍ വ്യക്തമാകുന്നത്. ജന്തര്‍മന്തര്‍ അടച്ചുപൂട്ടിയതിലൂടെ സര്‍ക്കാരിന്റെ ഭയം വ്യക്തമാവുകയാണ്. തുടര്‍ന്നും ഒറ്റകെട്ടായി സമരം ചെയ്യുമെന്നും മോദി, ഷാ, ഗ്യാനേഷ് എന്നിവരെ കൊണ്ട് മറുപടി പറയിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ജന്തര്‍ മന്തര്‍ സമരസ്ഥലമായി തുടരണമെന്ന് ഇന്‍ഡ്യാ സഖ്യം ശക്തമായി ആവശ്യപ്പെടുന്നതായി ഡി രാജ പ്രതികരിച്ചു. നടപടിയെ ശക്തമായി അപലപിക്കുന്നു. സമരം ഇനിയും ശക്തമായി തുടരും. ശക്തമായി സമരം മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ ഇന്‍ഡ്യാ സഖ്യം ഒറ്റക്കെട്ടെന്നും സുപ്രിയ സുലേ പ്രതികരിച്ചു. കര്‍ഷക സംഘടനകള്‍ തൊഴിലാളി സംഘടനകള്‍ എല്ലാം സമരത്തിന് എത്തുമെന്ന് പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

ഒറ്റകെട്ടായി സമരം മുന്നോട്ട് പോകുമെന്നും അതിന് നിങ്ങളുടെ സഹായം ആവശ്യമെന്നും വോട്ട് ചോരിയും ഇന്ത്യ ചോരിയുമാണ് നടന്നതെന്നും എംഎ ബേബി പറഞ്ഞു. ഗ്യാനേഷ് കുമാര്‍ മാഫിയ സംഘത്തിന്റെ ഭാഗമാണെന്ന് സഞ്ചയ് റൗട്ടും പ്രതികരിച്ചു. അതേസമയം രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഒരു ശത്രുവാണുള്ളതെന്നും അത് ബിജെപിയാണെന്നും നേഹ ബോറ ആരോപിച്ചു. ബിജെപി സാധാരണക്കാരെ നശിപ്പിക്കുന്നു. ഇവര്‍ക്കെതിരെ ഒറ്റ കെട്ടായി സമരം ചെയ്യും. എല്ലാ പ്രതിപക്ഷ കക്ഷികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒറ്റകെട്ടായി പോരാട്ടം നടത്തും. ഗ്യാനേഷ് കുമാര്‍ പോകണം. പോകുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത സമരമാണ് നടത്തുക. എല്ലാവരും ഒറ്റക്കെട്ടായിരിക്കുമെന്നും നേഹ ബോറ പറഞ്ഞു.

Content Highlights: INDIA alliance leaders, led by Rahul Gandhi and Mallikarjun Kharge, vow to continue protests demanding Chief Election Commissioner Gyanesh Kumar’s resignation over Vote Chori allegations

dot image
To advertise here,contact us
dot image