പഠനത്തിൽ ഉന്നത വിജയം; സുഹാർ കെഎംസിസി 'മികവ് 2026' പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കായി പ്രമുഖ മുസ്‌ലിം ലീഗ് നേതാക്കൾ നടത്തിയ ചരിത്രപരമായ പ്രവർത്തനങ്ങൾ ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു

പഠനത്തിൽ ഉന്നത വിജയം; സുഹാർ കെഎംസിസി 'മികവ് 2026' പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
dot image

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും യുവജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി സുഹാർ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാൻ പന്തല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കായി പ്രമുഖ മുസ്‌ലിം ലീഗ് നേതാക്കൾ നടത്തിയ ചരിത്രപരമായ പ്രവർത്തനങ്ങൾ ഉസ്മാൻ പന്തല്ലൂർ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. മലബാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനത്തിനും പെൺകുട്ടികൾക്ക് ഉന്നത പഠനത്തിനായി സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കെഎംസിസി സുഹാർ പ്രസിഡന്റ് ബാവ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംടി അബ്ദുറഹിമാൻ, ഷബീറലി മാസ്റ്റർ, പിടിപി ഹാരിസ്, മഹ്മൂദ് സിഎച്ച്, മുസ്തഫ മുഴപ്പിലങ്ങാട് എന്നിവർ പങ്കെടുത്തു സംസാരിക്കുകയും വിജയികളായ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ചെയ്തു. പ്രാദേശിക നേതാക്കളും രക്ഷാകർത്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Content Highlights: Suhar KMCC organised the ‘Mikavu 2026’ educational awards ceremony in Oman to honour academically outstanding students and inspire young people to achieve more.

dot image
To advertise here,contact us
dot image