ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടിക്ക് മുന്നില്‍ പരാതി ഇല്ലെന്ന് എം വി ഗോവിന്ദനും വി ചെന്താമരാക്ഷനും

യുവ അഭിഭാഷകയുടെ പരാതിയില്‍ സുരേഷ് ബാബുവിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പരാതിയേ ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പ്രതികരിക്കുന്നത്

ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടിക്ക് മുന്നില്‍ പരാതി ഇല്ലെന്ന് എം വി ഗോവിന്ദനും വി ചെന്താമരാക്ഷനും
dot image

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എന്‍ സുരേഷ് ബാബുവിനെതിരെ യാതൊരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ ലഭിച്ചിട്ടില്ലെന്ന് വി ചെന്താമരാക്ഷനും എം വി ഗോവിന്ദനും. യുവ അഭിഭാഷകയുടെ പരാതിയില്‍ സുരേഷ് ബാബുവിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് പരാതിയേ ലഭിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും പ്രതികരിക്കുന്നത്.

ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്. പാരാതി കിട്ടിയോ ഇല്ലയോ എന്നുള്ളത് അല്ല വിഷയം. തിരുത്തേണ്ടത് മുഴുവന്‍ തിരുത്തും. പാര്‍ട്ടിക്ക് മുന്നില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍, പരാതി കിട്ടിയോ എന്നത് പ്രസക്തമല്ലെന്നും പ്രതികരിച്ചു. അതേസമയം സുരേഷ് ബാബുവിനെ മാറ്റിയത് പാര്‍ട്ടി നടപടി തന്നെയെന്നാണ് ഇന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചത്.

വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് സുരേഷ് ബാബു സ്ഥാനം ഒഴിഞ്ഞതെന്നാണ് വി ചെന്താമരാക്ഷന്‍ പ്രതികരിച്ചത്. കൃത്യമായി പാര്‍ട്ടിയെ അറിയിച്ച് പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് സുരേഷ് ബാബു മാറിയത്. അതില്‍ യാതൊരു അപാകതയുമില്ല. പാര്‍ട്ടിയുടെ മുന്നില്‍ പരാതി ലഭിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റിയുടെ മുന്നിലും പരാതിയില്ല. കൃഷ്ണദാസ് പറഞ്ഞത് എന്താണെന്ന് അറിയില്ല, അദ്ദേഹം പറഞ്ഞത് കേട്ടിട്ടില്ല. വാര്‍ത്തകള്‍ കണ്ടത് അല്ലാതെ പരാതി സംബന്ധിച്ച് വേറെ വിവരങ്ങളൊന്നുമില്ല. സുരേഷ് ബാബുവിന്റെ മാറ്റം പാര്‍ട്ടിയുടെ പൂര്‍ണ അനുവാദത്തോടെയാണ്. ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ കഴിയില്ലെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മാറിയതെന്നും ചെന്താമരാക്ഷന്‍ പറഞ്ഞു.

പാലക്കാട് പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും വി ചെന്താമരാക്ഷന്‍ പ്രതികരിച്ചു. പാലക്കാട് പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങളുണ്ടായി അല്ലാതെ പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്നാണ് വി ചെന്താമരാക്ഷന്‍ പ്രതികരിച്ചത്.

യുവതിയുടെ പരാതിയില്‍ ഇ എന്‍ സുരേഷ് കുമാറിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വനിതാ പ്രവര്‍ത്തകയുടെ പരാതി പരിശോധിച്ച ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സുരേഷ് ബാബുവിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കണമെന്നാണ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടിതല അന്വേഷണവും ഉടന്‍ പ്രഖ്യാപിക്കും. സുരേഷ് ബാബിവിനെ പാര്‍ട്ടിയുടെ പ്രാമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് പീഡന ശ്രമം ഉണ്ടായതെന്ന് വ്യക്തമായിട്ടുണ്ട്.

Content Highlights: CPM State Secretary M V Govindan and Palakkad District Secretary V Chenthamarakshan said the party has not received any complaint against E N Suresh Babu. Their remarks came amid reports that the former district secretary could face action following a complaint reportedly filed by a young woman lawyer. The party has publicly rejected reports linking his removal to such a complaint.

dot image
To advertise here,contact us
dot image